കാസര്‍കോട്ടെ 14 മുന്‍ എം.എല്‍.എമാര്‍ക്ക് നിയമസഭാ സെക്രട്ടറിയേറ്റിന്റെ ആദരം
Jun 4, 2013, 15:01 IST
കാസര്‍കോട്: കേരളത്തിലെ നിയമനിര്‍മാണ സഭകളുടെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലെ 14 മുന്‍ എം.എല്‍.എമാരെ കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മുന്‍ എം.എല്‍.എയും മുന്‍ മന്ത്രിമാരുമായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്മദലി എന്നിവരെ കൂടാതെ പള്ളിപ്രം ബാലന്‍, പി. കരുണാകരന്‍, എം. കുമാരന്‍, സി.എച്ച്. കുഞ്ഞമ്പു, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.വി. കുഞ്ഞിരാമന്‍, എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍, എം. നാരായണന്‍, കെ. പുരുഷോത്തമന്‍, പി. രാഘവന്‍, കെ.പി സതീശ് ചന്ദ്രന്‍, ഹമീദലി ശംനാട് എന്നിവരെയാണ് ആദരിച്ചത്.
കേരള നിയമസഭാ സെക്രട്ടറിയേറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് നിയമസഭയുമായി ബന്ധപ്പെട്ട ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ നാലു മുതല്‍ ആറു വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിന്റെയും ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതം പറഞ്ഞു. നിയമസഭാ സെക്രട്ടറിയേറ്റ് ജോയിന്‍ സെക്രട്ടറി നാരായണന്‍ പോറ്റി സംസാരിച്ചു.
നാടിന്റെ ജനായത്ത പൈതൃകവും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നേട്ടങ്ങളും പരിചയപ്പെടുത്തുന്നതിനാണ് പ്രദര്‍ശനം. നിയമനിര്‍മാണസഭയുടെ ആരംഭം കുറിച്ച 1888 ലെ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ശ്രീമൂലം പ്രജാസഭ, ശ്രിചിത്രാ സ്‌റ്റേറ്റ് കൗണ്‍സില്‍, കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തുടങ്ങി ആദ്യമായി കേരള നിയമസഭ രൂപീകരിച്ച 1957 മുതല്‍ നിലവിലുളള 13ാം നിയമസഭാ വരെയുളള സഭകളുടെ വിവരങ്ങളും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതാണ് പ്രദര്‍ശനം.
പ്രദര്‍ശനത്തോടൊപ്പം നിയമസഭ പ്രസിദ്ധീകരണങ്ങള്‍ക്കായുളള വില്‍പന കൗണ്ടറും പ്രവര്‍ത്തിക്കും. കേരള നിയമസഭാ സെക്രട്ടറിയേറ്റ് ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സംസ്ഥാന പുരാരേഖാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് മണി വരെയുളള പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമായിരിക്കും.

Keywords: MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.