city-gold-ad-for-blogger

ആശുപത്രിയില്‍ മോഷണം നടത്തുന്ന യുവാവ് സി.സി.ടി.വി.യില്‍ കുടുങ്ങി

കാസര്‍കോട്: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിന്റെ ചിത്രം സി.സി.ടി.വി.യില്‍ കുടുങ്ങി. കാസര്‍കോട് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ ശുശ്രൂഷിക്കാനെത്തിയ മകളുടെ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് കവര്‍ചചെയ്ത യുവാവിന്റെ ചിത്രമാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്.

കുമ്പള ഈച്ചിലംകോട്ടെ പത്മാവതിയുടെ (85) മകള്‍ കമലയുടെ ഏഴ് ഗ്രാമിന്റെ കമ്മലും 1,000 രൂപയും മറ്റുമടങ്ങുന്ന ഹാന്റ് ബാഗാണ് കവര്‍ച ചെയ്തത്. ജൂണ്‍ എട്ടിനാണ് പത്മാവതിയെ കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഐ.സി.യു.വില്‍ കഴിയുകയായിരുന്നു പത്മാവതി.

ബാഗ് മുറിക്കകത്ത് വെച്ച് പുറത്തുപോയി ചായ വാങ്ങി വന്നപ്പോഴാണ് ബാഗ് മോഷണം പോയ വിവരം അറിയുന്നത്. കമലയുടെ സഹോദരനായ ദാമോദര ഷെട്ടിയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറയിലാണ് മോഷ്ടാവിന്റെ ചിത്രം പതിഞ്ഞത്.

കാസര്‍കോട്ടെ മിക്ക ആശുപത്രികളിലും നടന്ന മോഷണങ്ങള്‍ക്കു പിന്നില്‍ ഈ യുവാവാണെന്ന് പോലീസ് സംശയിക്കുന്നു. ചിത്രത്തിലെ മോഷ്ടാവിനെ കുറിച്ച് വിവരമറിയുന്നവര്‍ 04994 230100, 9497980936 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
ആശുപത്രിയില്‍ മോഷണം നടത്തുന്ന യുവാവ് സി.സി.ടി.വി.യില്‍ കുടുങ്ങി

ആശുപത്രിയില്‍ മോഷണം നടത്തുന്ന യുവാവ് സി.സി.ടി.വി.യില്‍ കുടുങ്ങി

ആശുപത്രിയില്‍ മോഷണം നടത്തുന്ന യുവാവ് സി.സി.ടി.വി.യില്‍ കുടുങ്ങി

ആശുപത്രിയില്‍ മോഷണം നടത്തുന്ന യുവാവ് സി.സി.ടി.വി.യില്‍ കുടുങ്ങി

 Keywords: Kamala, Bag, Hospital, Treatment, Picture, C.C.T.V, Theft, Complaint, Police, Case, Brothers, Kerala, National, National News, Inter National News, World News, Sports News,Gold News, Educational News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia