'കാലുകുത്തുമ്പോള്‍ ശ്രദ്ധിക്കുക, കേബിള്‍ കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ട്'
Jun 13, 2013, 11:16 IST
കാസര്‍കോട്: വൈദ്യുതി- ടെലിഫോണ്‍ കേബിളിടാനും കുടിവെള്ള പൈപ്പ് സ്ഥാപിക്കാനും മറ്റുമായി നഗരത്തിന്റെ പലഭാഗത്തും കുഴിച്ച കുഴികള്‍ മൂടാത്തത് അപകടക്കെണിയൊരുക്കുന്നു. പകുതി മൂടിയ കുഴികളില്‍ മഴവെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ കുഴിയുള്ളതറിയാതെ വഴിയാത്രക്കാരും വാഹനങ്ങളും വീഴുന്നതും പതിവാണ്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഐ.ഡി.ബി.ഐ ബാങ്കിന് മുന്നിലായി റോഡരികില്‍ കേബിളിടാന്‍ കുഴിച്ച കുഴിയില്‍ ഇതിനകം നിരവധി വഴിയാത്രക്കാരും വാഹനങ്ങളും വീഴുകയുണ്ടായി.
വിദ്യാനഗര്‍ മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയും എം.ജി. റോഡില്‍ ട്രാഫിക് ജംഗ്ഷന്‍ വരെയും ഇതുപോലെ പലയിടത്തും മൂടാതെ കിടക്കുന്ന കുഴികളുണ്ട്. അപകടം വരുത്തുന്നതിന് പുറമെ ഇത്തരം കുഴികളില്‍ അഴുക്ക് വെള്ളം കെട്ടിക്കിടന്ന് കൊതുകുകളും രോഗാണുക്കളും പെരുകുന്ന സ്ഥിതിയുമുണ്ട്. വേനല്‍ക്കാലത്ത് കുഴിച്ച കുഴികള്‍ കേബിളിട്ട് കഴിഞ്ഞിട്ടും ഇതുവരെയായും മൂടാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥയുടെ ഉദാഹരണമായി വഴിയാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം കുഴികള്‍ക്ക് പുറമെ റോഡുകളിലെ കുഴികളും നടപ്പാതയില്ലാത്ത ഓവുചാലുകളും തകര്‍ന്ന സ്ലാബും നഗരത്തിന്റെ പലഭാഗത്തും അപകടക്കെണി ഒരുക്കിയിട്ടുണ്ട്. ഓവുചാലുകള്‍ അടഞ്ഞ് മഴവെള്ളം റോഡിലൂടെ ഒഴുകി കുഴിഞ്ഞ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. എം.ജി. റോഡില്‍ അമേയ് കോളനി റോഡ് തുടങ്ങുന്ന സ്ഥലത്ത് മഴവെള്ളം റോഡില്‍ തളം കെട്ടി നില്‍ക്കുകയാണ്.
പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ഓവുചാലുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ മഴവെള്ളം റോഡിലൂടെ ഒഴുകുന്നു. മഴക്കാലത്തിന് മുന്നോടിയായി നഗരത്തിലെ റോഡുകളുടെ അറ്റക്കുറ്റപ്പണി നടത്താനും ഓവുചാലുകള്‍ ശുചീകരിക്കാനും നടപടി സ്വീകരിക്കാത്തത് പ്രശ്‌നം വഷളാക്കിയിരിക്കുകയാണ്. മഴക്കാലം ആരംഭിച്ചതോടെ കാസര്‍കോട് നഗരം മലിനമായി, പകര്‍ചവ്യാധി ഭീഷണി ഉയരുന്ന പ്രദേശമായി മാറിയിട്ടുണ്ട്.
ഇതിന് പുറമെയാണ് മൂടാതെ കിടക്കുന്ന കേബിള്‍ കുഴികള്‍ അപകടക്കെണിയൊരുക്കുന്നത്. ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാത്തതിനാല്‍ നഗരത്തിന്റെ പലഭാഗത്തും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നു. അതുമൂലം കൊതുകും രോഗാണുക്കളും പെരുകുകയും നഗരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്യുന്നു.