ആലംപാടി റേഷന്‍ കടയിലെ തിരിമറി; അന്വേഷണം തുടങ്ങി
Jun 29, 2013, 19:47 IST
കാസര്‍കോട്: ആലംപാടിയിലെ എ.ആര്‍.ഡി. നമ്പര്‍ 80 റേഷന്‍ കടയില്‍ നടന്നുവെന്ന് ആരോപിക്കപ്പെട്ട തിരിമറി സംബന്ധിച്ച് ഡെപ്യൂട്ടി കലക്ടറും താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരും അന്വേഷണം ആരംഭിച്ചു. ഉപഭോക്താക്കള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളടക്കമുള്ള ആളുകള്‍ റേഷന്‍ കട ഉപരോധിക്കുകയും തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തത്.
കടയില്‍ കൃത്യമായ ബില്ല് നല്‍കാതിരിക്കുക, അനുവദിക്കപ്പെട്ട അരി മുഴുവനായി നല്‍കാതിരിക്കുക, ബോര്‍ഡില്‍ വിലയും, സ്റ്റോക്കും രേഖപ്പെടുത്താതിരിക്കുക, സമയ കൃത്യത പാലിക്കാതിരിക്കുക, ശനിയാഴ്ച ആറുണിക്ക് തന്നെ ഷോപ്പ് അടക്കുക, വാങ്ങാത്ത അരിക്കും മറ്റു സാധനങ്ങള്‍ക്കും എന്‍ട്രി ഉള്‍പെടുത്തുക, റേഷന്‍ സാധനങ്ങള്‍ മറിച്ചു വില്‍ക്കുക, എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ അനുവദിച്ച അരി നല്‍കാതിരിക്കുക, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവ നല്‍കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 65 പേര്‍ ഒപ്പിട്ട നിവേദനമാണ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ റേഷന്‍ കട പരിശോധിച്ച ഡെപ്യൂട്ടി കലക്ടര്‍ക്ക് മുമ്പാകെ സ്ത്രീകള്‍ ഉള്‍പെടെയുള്ള നാട്ടുകാര്‍ പരാതി ബോധിപ്പിച്ചു. റേഷന്‍ കട നടത്തിപ്പുകാരനെതിരെ നടപടി എടുക്കുമെന്ന ഡെപ്യൂട്ടി കലക്ടറുടെ ഉറപ്പിന്‍ മേലാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
പ്രശ്‌നത്തില്‍ അടിയന്തിര നടപടി കൈക്കൊണ്ടില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

Keywords : Kasaragod, Alampady, Ration Shop, Kerala, Bill, Complaint, Deputy Collector, Supply Office, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.