city-gold-ad-for-blogger

സറണ്ടര്‍ ആനുകൂല്യം: ആറിന് അധ്യാപകരുടെ കലക്ട്രേറ്റ് മാര്‍ച്ച്

കാസര്‍കോട്: അധ്യാപകര്‍ക്ക് അനുവദിച്ച സറണ്ടര്‍ ആനുകൂല്യം തിരിച്ചു പിടിക്കുന്നതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ എറണാകുളത്ത് ചേര്‍ന്ന അംഗീകൃത അധ്യാപകസംഘടനകളുടെ സംസ്ഥാന നേതാക്കളുടെ യോഗം തീരുമാനിച്ചതായി സംയുക്തസമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കുന്ന ഉത്തരവ് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. സെന്‍സസ് ഡയറക്ട്രേറ്റും സര്‍ക്കാരും അനുവദിച്ച ഡ്യൂട്ടിലീവ് പ്രകാരമുളള സറണ്ടര്‍ ആനുകൂല്യമാണ് തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് പതിനായിരക്കണക്കിന് അധ്യാപകര്‍ 16 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക തിരിച്ചടക്കേണ്ടിവരും.സെന്‍സസ് ആനുകുല്യം നല്‍കുവാന്‍ അമിതാവേശം കാണിക്കുകയാണ് .

സറണ്ടറായി ലഭിച്ച തുകയ്ക്കുളള വരുമാനനികൂതി അടച്ചു കഴിഞ്ഞതിന് ശേഷം തുക തിരിച്ചടക്കാന്‍ പറയുന്നത് അധ്യാപക സമൂഹത്തോടുളള വെല്ലുവിളിയാണ്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്  പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 24ന് അംഗീകൃത അധ്യാപകസംഘടനകളുടെ സംസ്ഥാനനേതാക്കള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ കൂട്ടധര്‍ണ നടത്തി. മുഖ്യമന്ത്രി,ധനകാര്യമന്ത്രി,വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.തുടര്‍ന്ന് ഏപ്രില്‍ 29ന് എല്ലാ ജില്ലകളിലും സംഘടനകളുടെ സംയുക്തയോഗങ്ങള്‍ ചേര്‍ന്നു.

സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കുന്ന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ മെയ് ആറുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ തീരുമാനിച്ചു. മെയ് ആറിന് സെക്രട്ടറിയേറ്റ് നടയിലേക്കും കലക്ട്രേറ്റുകളിലേക്കും പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തും. അന്നുമുതല്‍ അധ്യാപക പരിശീലനം അനിശ്ചിതകാലത്തേക്ക് ബഹിഷ്‌ക്കരിക്കും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജൂണ്‍മാസം മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
സറണ്ടര്‍ ആനുകൂല്യം: ആറിന് അധ്യാപകരുടെ കലക്ട്രേറ്റ് മാര്‍ച്ച്

കാസര്‍കോട് ജില്ലയിലെ അധ്യാപക സംഘടനാ നേതാക്കള്‍ 29 ന് കാസര്‍കോട് ജി.യു.പി സ്‌കൂളില്‍ യോഗം ചേര്‍ന്നു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി (ജി.എസ്.ടി.യു), അധ്യക്ഷത വഹിച്ചു.എന്‍. ബാലകൃഷ്ണന്‍ (കെ.എസ്.ടി.എ സംസ്ഥാന വൈസ്പ്രസിഡന്റ്), യോഗം ഉദ്ഘാടനം ചെയ്തു.

വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ചീമേനി (കെ.പി.എസ്.ടി.യു), കെ.വി.ഗോവിന്ദന്‍ (കെ.എസ്.ടി.എ), പി.മൂസക്കുട്ടി (കെ.എ.ടി.എഫ്), കണ്ണൂര്‍ അബ്ദുല്ല (കെ.എ.എം.എ), പി.നാരായണന്‍ (പി.ബി.എസ്), കെ.പദ്മനാഭന്‍ (എ.കെ.എസ്.ടി.യു), ജോസ് ഫ്രാന്‍സിസ്( കെ.എസ്.ടി.എഫ്), പി.വി.മധുസൂദനന്‍ (കെ.പി.ടി.എ),കെ.രാഘവന്‍ (കെ.എസ്.ടി.എ), കെ.മധു (കെ.എസ്.ടി.എഫ്), കെ.ഡി.വര്‍ഗീസ് (പി.എസ്.എസ്.ടി.യു), എ.സുനില്‍ കുമാര്‍(ജി.എസ്.ടി.യു) എന്നിവര്‍ പങ്കെടുത്തു.

Keywords:  Teachers Coordination Committee, Press conference, Press Meet, Kasaragod, Teachers, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia