city-gold-ad-for-blogger

മണല്‍ കടത്ത്: ഒളയത്ത് കൂട്ടത്തല്ലും ലാത്തിവീശലും

കുമ്പള: ഒളയത്ത് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന സംഘത്തെ തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ പിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൂട്ടത്തല്ലിലും ലാത്തിവീശലിലും കലാശിച്ചു.സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒളയത്തെ മുഹമ്മദ്(28), അബ്ദുല്‍ മനാഫ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഷിറിയ ഒളയങ്കടവിലാണ് സംഭവം. ഞായറാഴ്ച ഒളയങ്കടവില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന അഞ്ചലോഡു മണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പിടികൂടുകയായിരുന്നു. പിന്നീട് ഇക്കാര്യം ഉന്നയിച്ചുകൊണ്ട് മണല്‍ കടത്തുകാരും പരിസരവാസികളും തമ്മില്‍ തര്‍ക്കമുണ്ടായി. തഹസില്‍ദാര്‍ക്ക് മണല്‍കടത്തുന്ന വിവരം ചോര്‍ത്തിക്കൊടുത്തെന്നാരോപിച്ചാണ് തര്‍ക്കമുണ്ടായത്.

മണല്‍ കടത്ത്: ഒളയത്ത് കൂട്ടത്തല്ലും ലാത്തിവീശലുംതുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നാട്ടുകാരും മണല്‍കടത്തുകാരും തമ്മില്‍ കൂട്ടത്തല്ല് ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജൂനിയര്‍ എസ്.ഐ.കൃഷ്ണന്റെ നേതൃത്വത്തിലെത്തിയ  പോലീസ് ലാത്തി
വീശിയതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.

Keywords: Sand mafia, Kumbala, Injured, Hospital, Natives, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia