city-gold-ad-for-blogger

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 11 വര്‍ഷം തടവ്

മംഗലാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയെ 10 വര്‍ഷം കഠിന തടവിനും ഒരു വര്‍ഷം സാധാരണ തടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഇതിന് പുറമെ 10,000 രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം. മംഗലാപുരം കലവറിലെ മണ്‍സൂര്‍ എന്ന ഇസ്മാഈലിനെയാണ് മംഗലാപുരം ജില്ലാ കോടതി ശിക്ഷിച്ചത്.

2011 ജുലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ പുറത്തുപോയ തക്കം നോക്കി മണ്‍സൂര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും മണ്‍സൂര്‍ കുട്ടിയെ ഭീഷണിപ്പെടുത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 11 വര്‍ഷം തടവ്സംഭവം ഭയംമൂലം ആരോടും പറയാതിരുന്ന പെണ്‍കുട്ടി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പീഡന വിവരം മാതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ സൂറത്ത്ക്കല്‍ പോലീസ് കേസെടുക്കുകയും മണ്‍സൂറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിന്റെ വിചാരണാ വേളയില്‍ 21 സാക്ഷികളെ ജഡ്ജി പി.എന്‍.ശേഷായി വിസ്തരിച്ചു.
ജാമ്യത്തിലിറങ്ങിയിരുന്ന പ്രതിയെ വിധിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

Keywords: Molestation, Minor girl, Court punishment, Accuse, Mangalore, Karnataka, Kasargod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia