തളങ്കരയില്‍ നിന്ന് കാണാതായ 17 കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതായി തെളിഞ്ഞു
May 17, 2013, 13:10 IST
കാസര്‍കോട്: തളങ്കരയില്‍ നിന്നും കാണാതായ 17 കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതായി തെളിഞ്ഞു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ മധൂര്‍ കൂഡലിലെ പെയിന്റിംഗ് തൊഴിലാളി കൊട്ടതേങ്ങ രാജുവെന്ന രാജേഷി (28) നെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളനുസരിച്ച് കേസെടുത്തു.
ഇക്കഴിഞ്ഞ മെയ് ആറിന് രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്. പത്താം ക്ലാസ് ജയിച്ച വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പ്ലസ് വണ്‍ അപേക്ഷ ഫോറം വാങ്ങാനെണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് മിസ്സിംഗിന് കേസെടുത്തിരുന്നു.
പോലീസ് അന്വേഷിക്കുന്നതിനിടെ മൂന്ന് ദിവസം കഴിഞ്ഞ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പിന്നീട് മാതാവിനോടൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് പീഡനം തെളിഞ്ഞത്. ആദ്യം പെണ്‍കുട്ടി സംഭവത്തെ കുറിച്ച് ഒന്നും പുറത്തു വിടാന്‍ തയ്യാറായിരുന്നില്ല. പിന്നീട് കൗണ്‍സിലിംഗിനും മറ്റും വിധേയമാക്കിയപ്പോഴാണ് യുവാവ് തട്ടിക്കൊണ്ടു പോയ സംഭവവും പീഡിപ്പിച്ച സംഭവവും വെളിപ്പെടുത്തിയത്.
ഐ.പി.സി 366 വകുപ്പനുസരിച്ച് തട്ടിക്കൊണ്ടു പോയതിനും, പുതിയ നിയമത്തിലെ സെക്ഷന്‍ മൂന്ന് വകുപ്പ് പ്രകാരം ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പും അനുസരിച്ചാണ് രാജേഷിനെതിരെ പോലീസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പോലീസ് വെളിപ്പെടുത്തി.
Keywords: Rape, Missing, Student, Police, Case, Police-Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.