ഗ്ലോബല്‍ ജംസര്‍വ് അവാര്‍ഡ് സി.ടി അഹ്മദലിക്ക് സമ്മാനിച്ചു
May 29, 2013, 12:32 IST
കാസര്‍കോട്: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ഗ്ലോബല്‍ ജംസര്‍വ് അവാര്‍ഡ് സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലിക്ക് സമ്മാനിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പൊന്നാട അണിയിച്ചു. രാഷ്ട്രീ സാമൂഹ്യ സേവനത്തിനുള്ള ജനസേവനാ പുരസ്‌ക്കാരം കേരള കോണ്‍ഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജോണ്‍ പുതുക്കുഴിക്കും ധനമന്ത്രി കെ.എം മാണി സമ്മാനിച്ചു.
പ്രവാസി ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ വിവധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുണ്ടെന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായ സംരംഭത്തിനു പത്തിലൊന്നു സബ്‌സിഡി നല്‍കുമെന്നും കെ.എഫ്.സിയുടെ പലിശരഹിത സഹായം പ്രവാസികള്‍ക്ക് ലഭ്യമാക്കുമെന്നും മാണി വ്യക്തമാക്കി.
സംഘാടക സമിതി ചെയര്‍മാന്‍ എം.വി കുഞ്ഞാമ്മു അധ്യക്ഷത വഹിച്ചു. പി. അനില്‍ ബാബു അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രവാസി റിഹാബിലിറ്റേഷന്‍ പ്രൊജക്ട് ഫെഡറല്‍ ബാങ്ക് ഡി.ജി.എം കെ.ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, ഖത്തറിലെ എം.പി ട്രേഡേഴ്‌സ് എം.ഡി എം.പി ശാഫി ഹാജി, ഇന്‍ഡോ-അറബ് കോണ്‍ ഫെഡറേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹസൈനാര്‍ തളങ്കര, സെക്രട്ടറി കെ.ടി വാസുദേവന്‍, പി.ടി. ജോര്‍ജ്, എന്‍.വി ബാബുരാജ്, കെ.കെ. അബ്ദുല്‍ സലാം, ഇ.വി ഉസ്മാന്‍ കോയ, കെ.എഫ്. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി, രാജന്‍ കിഴക്കുംമുറി എന്നിവര്‍ സംസാരിച്ചു.

Keywords: Award, C.T Ahmmed Ali, N.A.Nellikunnu, Congress, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.