കാസര്‍കോട്ട് വന്‍ ചൂതാട്ട സംഘം അറസ്റ്റില്‍; 14,000 രൂപ പിടികൂടി
May 25, 2013, 15:10 IST
കാസര്‍കോട്: കാസര്‍കോട്ട് ചൂതാട്ടത്തിലേര്‍പെട്ട ഏഴു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂരിലെ ബി.എ മുഹമ്മദ് (42), ഷിറിബാഗിലുവിലെ ഉദയന്‍ (30), ആര്‍.ഡി നഗറിലെ ചന്ദ്രഹാസ (42), കെ. ഗിരീഷ് (30), ബി. ഹേമന്ദ് (33), കെ. ശരത് കുമാര്‍ (28), കുമ്പളയിലെ ചന്ദ്രഹാസ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുഡ്‌ലു പായിച്ചാലില്‍ ഒരു പറമ്പില്‍ വെച്ച് പുള്ളിമുറി ചൂതാട്ടത്തിലേര്‍പെട്ടിരിക്കുമ്പോഴാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നും 14,000 രൂപ പിടികൂടി.
കുഡ്‌ലു പായിച്ചാലില്‍ ഒരു പറമ്പില്‍ വെച്ച് പുള്ളിമുറി ചൂതാട്ടത്തിലേര്‍പെട്ടിരിക്കുമ്പോഴാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നും 14,000 രൂപ പിടികൂടി.