ചെമ്മനാട് സി.എച്ച്. സെന്റര്‍ മെഡിക്കല്‍ ക്യാമ്പ് 19ന്
May 16, 2013, 18:00 IST
കാസര്‍കോട്: ചെമ്മനാട് സി.എച്ച്. സെന്ററും മംഗലാപുരം ഏനപേയ മെഡിക്കല്‍ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെയ് 19 ന് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്യാമ്പ് പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയും, ആരോഗ്യ ബോധവത്ക്കരണ ചിത്രപ്രദര്‍ശനോദ്ഘാടനം ഡോ. മൂസബ്ബയും നിര്‍വഹിക്കും.
ശസ്ത്രക്രിയ, ജനറല്‍ മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ത്വക്ക് രോഗം, കണ്ണ്, ഇ.എന്‍.ടി, എല്ല്, പല്ല് എന്നീ വിഭാഗങ്ങളില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. രാവിലെ 9 മണി മുതല്‍ ഒരു മണി വരെയാണ് മെഡിക്കല്‍ ക്യാമ്പ്.
വാര്‍ത്താസമ്മേളനത്തില്‍ സി.എച്ച്. സെന്റര്‍ പ്രസിഡണ്ട് സി.ടി. അഹമ്മദലി, ജനറല്‍ സെക്രട്ടറി കെ.ടി. നിയാസ്, കെ.ടി.എം. ജമാല്‍, പി.എം. അബ്ദുല്ല, സി.എ. അസീസ്, സി.എം. മുസ്തഫ, ഖാദര്‍ കുന്നില്‍, സി.എ. മനാഫ്, സി.ടി. അബ്ദുല്‍ഖാദര്‍, എ.എ. താജ്ജുദ്ദിന്‍ സംബന്ധിച്ചു.
Keywords: Chemnad, C.H. Centre, Medicale Camp, Press Conference, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.