താലൂക്ക് ഓഫീസ് ഉപരോധം; 75 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
May 22, 2013, 13:13 IST
കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധിക്കുകയും പ്രകടനം നടത്തി റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തതിന് 75 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ബി.കെ. നാരായണന്‍, ബി.എം പ്രദീപ്, ജനാര്‍ദനന്‍, ചന്ദ്രശേഖരന്‍, രാജേന്ദ്രന്‍, അപ്പുക്കുട്ടന്‍, മോഹനന്‍, ജയന്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
തിങ്കളാഴ്ച ആരംഭിച്ച ഉപരോധ സമരത്തില്‍ രണ്ടാം ദിവസം പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ്. സമരം മൂന്നാം ദിവസമായ ബുധനാഴ്ചയും തുടരുകയാണ്. 25 വരെയാണ് ഉപരോധ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
സമരം മൂലം താലൂക്ക് ഓഫീസിലെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് സി.പി.എം ഉപരോധം നടത്തുന്നത്.
Keywords: Strike, CPM Worker, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.