ഓട്ടോറിക്ഷയില്‍ കടത്തിയ മണല്‍ പിടിച്ചു
May 2, 2013, 11:00 IST
കാസര്‍കോട്: ചാക്കുകളില്‍ നിറച്ച് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. കെ.എല്‍ 14-ഇ. 2216 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മണലാണ് തളങ്കര മാലിക്ദീനാറില്‍ വെച്ച് പോലീസ് പിടികൂടിയത്. തളങ്കര അഴിമുഖത്തു നിന്ന് വാരിയതാണ് മണലെന്ന് പോലീസ് പറഞ്ഞു.
പോലീസിനെ കണ്ടപ്പോള്‍ ഡ്രൈവര്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. മണലും റിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസിനെ കണ്ടപ്പോള്‍ ഡ്രൈവര്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. മണലും റിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.