city-gold-ad-for-blogger

അലുമിനിയം ഫാബ്രിക്കേഷന്‍സ് സ്ഥാപന ഉടമയെ കാണാതായി

കാസര്‍കോട്: അലുമിനിയം ഫാബ്രിക്കേഷന്‍സ് സ്ഥാപന ഉടമയെ കാണാതായി. കറന്തക്കാട് മധൂര്‍ റോഡ് കൃഷ്ണ തിയേറ്ററിനടുത്ത എം.എസ്. അലുമിനിയം ഫാബ്രിക്കേഷന്‍സ് സ്ഥാപനം നടത്തുന്ന ഉളിയത്തടുക്ക ഭഗവതീ നഗര്‍ നടുക്കുളമ്പാറ തറവാട്ടിലെ ഗോവിന്ദന്റെ മകന്‍ ജി. ശ്രീജേഷിനെ (29) യാണ് കാണാതായത്.

മെയ് ഏഴിന് സ്ഥാപനത്തിലേക്ക് പോയതായിരുന്നു. തിരിച്ചു വരാത്തതിനാല്‍ വീട്ടുകാര്‍ പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സഹോദരന്‍ രാജേഷ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ടുകിട്ടുന്നവര്‍ 9895963725 എന്ന നമ്പറിലോ, ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ 230 100 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
അലുമിനിയം ഫാബ്രിക്കേഷന്‍സ് സ്ഥാപന ഉടമയെ കാണാതായി
Sreejesh

Keywords:  Missing, Karandakkad, Uliyathaduka, Police, Case, Investigation, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia