പൂസായ ഡ്രൈവര്‍ ഓടിച്ച ബസ് ചീറിപ്പാഞ്ഞു; നാട്ടുകാര്‍ നിര്‍ത്തിച്ച് പോലീസിലേല്പിച്ചു
May 14, 2013, 12:44 IST
കാസര്‍കോട്: കുടിച്ചു പൂസായ ഡ്രൈവര്‍ ഓടിച്ച ബസ് ചീറിപ്പാഞ്ഞതിനെ തുടര്‍ന്ന് ബസില്‍ കൂട്ട നിലവിളി ഉയര്‍ന്നതിനാല്‍ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ബസ് തടഞ്ഞ് നിര്‍ത്തിച്ച് പോലീസിലേല്പിച്ചു. ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
കാസര്‍കോട്-ബദിയഡുക്ക റോഡിലോടുന്ന കെ.എല്‍. 14. ഡി. 3994 നമ്പര്‍ നന്ദനം ബസ് ഡ്രൈവറാണ് മദ്യലഹരിയില്‍ ബസ് ഓടിച്ച് പോലീസിന്റെ പിടിയിലായത്. രാത്രി എട്ടു മണിയോടെയാണ് ബസ് കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നും യാത്ര പുറപ്പെട്ടത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
ബസ് വളഞ്ഞു പുളഞ്ഞും പോകാന്‍ തുടങ്ങിയതോടെയാണ് സ്ത്രീകളുള്‍പെടെയുള്ള യാത്രക്കാരുടെ കൂട്ട നിലവിളി ഉയര്‍ന്നത്. ബസിലുണ്ടായിരുന്ന പുരുഷ യാത്രക്കാര്‍ ചെങ്കള പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ബസ് നിര്‍ത്തിച്ചു. നാട്ടുകാരുടെ സഹായത്തോടെ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിച്ച് ഡ്രൈവറെ പോലീസിന് കൈമാറുകയായിരുന്നു.
പോലീസിനെ ഏല്പിക്കുമ്പോള് തന്നെ ഡ്രൈവറുടെ നാവ് കുഴഞ്ഞിരുന്നു. വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ കാറഡുക്കയിലെ എം. നാരായണനെ (43) അറസ്റ്റ് ചെയ്തു. യാത്രക്കാരെ ഇറക്കിയ ശേഷം ബസും പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Bus, Police, Driver, Arrest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.