തൃക്കരിപ്പൂരില്‍ 50 കോടിയുടെ കുടിവെളള പദ്ധതി കമ്മീഷന്‍ ചെയ്യും: എം.എല്‍.എ
May 3, 2013, 18:24 IST
കാസര്‍കോട്: ഉപ്പുവെളളം മൂലം ശുദ്ധജലദൗര്‍ലഭ്യം നേരിടുന്ന പഞ്ചായത്തുകളില്‍ എല്ലാവര്‍ക്കും കുടിവെളളമെത്തിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ സമഗ്രവികസന ശില്‍പശാല കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നബാഡിന്റെ സഹായത്തോടെ 50 കോടി ചെലവില്‍ തേജസ്വിനി പുഴയ്ക്കു കുറുകെ കയ്യൂര്‍-ചീമേനി പഞ്ചായത്തിനേയും നീലേശ്വരം നഗരസഭയേയും ബന്ധിപ്പിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജ് കമ്മീഷന്‍ ചെയ്യുന്നതോടെ കുടിവെളള പ്രശ്‌നത്തിന് പരിഹാരമാകും.
മണ്ഡലത്തിന്റെ വികസനത്തിന് മലയോരഹൈവേയും തീരദേശ ഹൈവേയും അനിവാര്യമാണ്. ടൂറിസം വികസനത്തിനും മികച്ച സാധ്യതയുണ്ട്. ഏഴിമല മുതല്‍ നീലേശ്വരം അഴിമുഖം വരെ നീണ്ടു കിടക്കുന്ന 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള വലിയപറമ്പ പഞ്ചായത്തിലും ടൂറിസത്തിന് ഏറെ സാധ്യകളുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
എം.എല്‍.എമാരെ ഒഴിച്ചു നിര്‍ത്തിക്കിക്കൊണ്ടുളള പ്രാദേശിക വികസം സാധ്യമല്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍ പറഞ്ഞു. കോഴ്‌സ് ഡയറക്ടറും കിലയിലെ
അസോ.പ്രൊഫസറുമായ ഡോ. പീറ്റര്‍ എം. രാജ്, അസി. ഡയറക്ടര്‍ ഡോ.കെ.എം. സലീം എന്നിവര്‍ സംസാരിച്ചു. നീലേശ്വരം നഗരസഭയിലേയും തൃക്കരിപ്പൂര്‍, നീലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളിലേയും ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, പടന്ന, പീലിക്കോട്, വലിയപറമ്പ്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളിലേയും പ്രസിഡന്റുമാര്‍, വൈസ്പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ജില്ലാപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
ഉല്‍പാദന-സേവന-ഭൗതിക മേഖലകളെ തരംതിരിച്ച് ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ചയും തുടര്‍ന്ന് പൊതുചര്‍ചയുമുണ്ടായി. ചര്‍ച്ചകള്‍ ക്രോഡീകരിച്ച് എം.എല്‍.എ സംസാരിച്ചു. ഡോ.സണ്ണി ജോര്‍ജ്, ഡോ.പീറ്റര്‍ എം.രാജ് എന്നിവര്‍ ഗ്രൂപ്പു ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Trikaripur, 50 crore, Drinking water, Project, MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News