യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: സി.കെ.യുടെ തട്ടകത്തില്‍ ഐ ഗ്രൂപ്പിന് അഭിമാന പോരാട്ടം
Apr 17, 2013, 13:00 IST
ഉദുമ : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്റെ തട്ടകമായ ഉദുമയില്‍ ഐ ഗ്രൂപ്പിന് അഭിമാന പോരാട്ടം. എ. ഗ്രൂപ്പ് ഇത്തവണ ഉദുമ മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ്. കണക്കുകളുടെ കളിയില്‍ രണ്ടു പക്ഷവും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. അടിയൊഴുക്കുകള്‍ നടന്നില്ലെങ്കില്‍ തങ്ങള്‍ വിജയിക്കുമെന്നാണ് എ. ഗ്രൂപ്പ് അവകാശപ്പെടുന്നത്.
സി.കെ യുടെ തട്ടകം ഐ ഗ്രൂപ്പ് നിലനിര്‍ത്തണമെങ്കില്‍ ശരിക്കും വിയര്‍പ് ഒഴുക്കേണ്ടി വരും. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉദുമ ആരുടെ കൂടെയെന്ന് അറിയാന്‍ പ്രവര്‍ത്തകര്‍ ഉറ്റു നോക്കുകയാണ്. ഐ ഗ്രൂപ്പിന്റെ തെരഞ്ഞെടുപ്പിന് വി.ആര്‍. വിദ്യാസാഗറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കൂടാതെ ഫര്‍ഷാദ് മാങ്ങാട്, അന്‍വര്‍ മാങ്ങാട്, ഗിരീഷ് അട്ക്കത്ത്ബയല്‍, ഗോപി മീത്തല്‍ വീട് എന്നിവരുടെ അണിയറ പ്രവര്‍ത്തനവും കൂടിയായാല്‍ മണ്ഡലം സുരക്ഷിതമാണെന്നാണ് ഐ. ഗ്രൂപ്പ് കരുതുന്നത്.
Keywords: Youth-Congress, DCC, Udma, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.