തെങ്ങില്‍ നിന്നും നീരാ ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതി - മുഖ്യമന്ത്രി
Apr 19, 2013, 00:18 IST
കാസര്‍കോട്: നാളികേര കര്‍ഷകരെ രക്ഷിക്കാന്‍ തെങ്ങില്‍ നിന്നും നീരാ ഉല്‍പാദിപ്പിക്കുന്ന പദ്ധതി ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. സി.പി.സി.ആര്‍.ഐയില്‍ കേരാധിഷ്ഠിത സംരംഭ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നടന്ന കര്‍ഷക സംഗമം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നീര ഉല്‍പാദിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ എക്‌സൈസ് വകുപ്പ് പ്രത്യേകം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തൊഴിലാളികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം നടപടി എടുക്കും. നീര ഉല്‍പാദനം സംബന്ധിച്ച് തൊഴിലാളികളുടെ ആശങ്ക പരിഹരിക്കും. നീര ഉല്‍പാദിപ്പിക്കുന്നതോടെ തെങ്ങില്‍ നിന്നും കിട്ടുന്ന ആദായം പല മടങ്ങ് വര്‍ദ്ധിക്കും.
തെങ്ങു ഗവേഷണ രംഗത്ത് നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും റബ്ബര്‍ ബോര്‍ഡിന്റെ
മുന്നേറ്റങ്ങളൊന്നും കേരളത്തിന്റെ തനതുവിളയായ നാളികേരത്തില്‍ നിന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഉല്‍പാദനത്തിലും വരുമാനത്തിലും റബ്ബര്‍ കൃഷി എന്നും മുന്നില്‍ തന്നെ. തെങ്ങിന്റെ രോഗം ഈ കൃഷിക്ക് തിരിച്ചടിയായി. തേങ്ങയുടെ വിലയിടിവും തെങ്ങു കൃഷി ലാഭകരമല്ലാതാക്കി.
നാളികേര ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലൂടെ മാത്രമെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഈ മേഖലയില്‍ കേരളത്തിന്റെ സംഭാവനകള്‍ കുറവാണ്. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.ജോര്‍ജ് പി.തോമസ് സ്വാഗതം പറഞ്ഞു.
നീര ഉല്‍പാദിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ എക്‌സൈസ് വകുപ്പ് പ്രത്യേകം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തൊഴിലാളികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം നടപടി എടുക്കും. നീര ഉല്‍പാദനം സംബന്ധിച്ച് തൊഴിലാളികളുടെ ആശങ്ക പരിഹരിക്കും. നീര ഉല്‍പാദിപ്പിക്കുന്നതോടെ തെങ്ങില്‍ നിന്നും കിട്ടുന്ന ആദായം പല മടങ്ങ് വര്‍ദ്ധിക്കും.
തെങ്ങു ഗവേഷണ രംഗത്ത് നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും റബ്ബര്‍ ബോര്‍ഡിന്റെ
നാളികേര ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലൂടെ മാത്രമെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഈ മേഖലയില്‍ കേരളത്തിന്റെ സംഭാവനകള്‍ കുറവാണ്. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.ജോര്‍ജ് പി.തോമസ് സ്വാഗതം പറഞ്ഞു.
Keywords: CPCRI, Coconut tree, Farmer, Protection, Project, Oommen Chandy, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News