കുടുംബശ്രീ 15-ാം വയസിലേക്ക്; മാധ്യമസെമിനാറില്‍ നേട്ടങ്ങള്‍ പങ്കുവെച്ച് സംരംഭകര്‍
Apr 29, 2013, 19:32 IST
കാസര്‍കോട്: കേരളത്തില്‍ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന കുടുംബശ്രീ 15-ാം വര്‍ഷത്തിലേക്ക്. ഇതിന്റെ ജില്ലാ തല ആഘോഷപരിപാടികള്‍ മെയ് മൂന്ന് മുതല്‍ 11 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കും. ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍, പ്രസ്‌ക്ലബ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രസ്‌ക്ലബില്‍ മാധ്യമസെമിനാര്‍ നടത്തി. കുടുംബശ്രീ പിന്നിട്ട വഴികളും വിജയ ഗാഥകളും തുറന്നുകാട്ടിയ സെമിനാര്‍ ശ്രദ്ധേയമായി.
വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കുകയും കുടുംബശ്രീ സംരംഭങ്ങളുടെ സാരഥികള്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. സെമിനാര്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് ആക്ടിംഗ് പ്രസിഡന്റ് മട്ടന്നൂര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ മുന്‍ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍കോട് ജില്ലയില്‍ 38 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 42 സി.ഡി.എസുകളും 789 എ.ഡി.എസുകളും 9678 അയല്‍കൂട്ടങ്ങളുണ്ട്. ജില്ലയില്‍ കുടുംബശ്രീയുടെ മൊത്തസമ്പാദ്യം 82.17 കോടി രൂപയും ആന്തരിക വായ്പ 416.78 കോടി രൂപയും.
മൃഗസംരക്ഷണം, ഭക്ഷ്യസാധനങ്ങളുടെ ഉല്‍പാദനം, പേപ്പര്‍ ഐറ്റംസ്, തുണിത്തരങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, ടോയ്‌ലറ്റ് ഐറ്റംസ് എന്നിവ കുടുംബശ്രീയിലെ ഉല്‍പന്നങ്ങളാണ്. ഇതിന് പുറമെ പച്ചക്കറി ഉല്‍പാദനവും ക്ഷീര ഉല്‍പാദനവും നടത്തുന്നുണ്ട്.
Keywords: Kasaragod, Kudumbasree, Media Seminar, N.A.Nellikunnu, T.E Abdulla, Kerala, CDS, DDS, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.