ചെന്നിത്തലയുടെ ഫ്ളക്‌സ് ബോര്‍ഡ് നീലേശ്വരത്ത് വികൃതമാക്കി
Apr 19, 2013, 13:07 IST
നീലേശ്വരം: നീലേശ്വരം പള്ളിക്കരയില്‍ സ്ഥാപിച്ച രമേശ് ചെന്നിത്തലയുടെ പ്രചരണ ഫ്ളക്‌സ് ബോര്‍ഡ് കരിയോയിലെഴിച്ച് വികൃതമാക്കുകയും കുപ്പികളും തൊണ്ടുകളും കൊണ്ട് മാലയുണ്ടാക്കി അണിയിക്കുകയും ചെയ്തു. ചെറുവത്തൂര്‍ മുതല്‍ തൃക്കരിപ്പൂര്‍ വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും കൊടി തോരണങ്ങളും കീറി നശിപ്പിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ പ്രതിഷേധമായി രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വളര്‍ചയിലുണ്ടായ അസൂയ മൂലമാണ് ഇരുളിന്റെ മറവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. തൃക്കരിപ്പൂരില്‍ നശിപ്പിച്ച സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ വീണ്ടും ഫ്ളക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും സ്ഥാപിക്കുകയും ചെയ്തിരുന്നു
.

Keywords: Neeleswaram, Ramesh-Chennithala, Flex board, Congress, Protest, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.