city-gold-ad-for-blogger

ശാസ്ത്രക്കാഴ്ചകളൊരുക്കി മഞ്ഞംപാറ മജ്‌ലിസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ശാസ്ത്രക്കാഴ്ചകളൊരുക്കി മഞ്ഞംപാറ മജ്‌ലിസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കുറ്റിക്കോല്‍: ദേശീയ ശാസ്ത്ര ദിനത്തില്‍ ശാസ്ത്ര വിസ്മയമൊരുക്കി സ്‌കൂള്‍. വിദ്യാര്‍ഥികള്‍. ശാസ്ത്ര രഹസ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ട് മഞ്ഞംപാറ മജ്‌ലിസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ശാസ്ത്രക്കാഴ്ചകളൊരുക്കിയത്.

സി. വി. രാമന്റെ ഫോട്ടോ പ്രദര്‍ശനവും രാമന്‍ ഇഫക്റ്റും രാപ്പകലുകള്‍ ഉണ്ടാകുന്നതും ഐന്‍സ്റ്റീന്റെ ആപേക്ഷികാ സിദ്ധാന്തവും ന്യൂട്ടന്റെ ചലന നിയമങ്ങളും കുട്ടികളുടെ കരവിരുതില്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തി.

വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ ശാസ്ത്രത്തിന്റെയും അതുവഴി ഭൂമിയുടെയും ജനങ്ങളുടെയും ശത്രുക്കളാണെന്ന് കുട്ടികള്‍ അവതരിപ്പിച്ച സെമിനാര്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി മലിനീകരണത്തിനെതിരെയും ആരോഗ്യ ബോധവല്‍കരണ സന്ദേശങ്ങളും കുട്ടികളുടെ പ്രദര്‍ശനത്തിലുണ്ടായിരുന്നു. സ്‌കൂളിന് സമീപത്തെ വീടുകള്‍ കുട്ടികളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.

സ്‌കൂള്‍ ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ശാസ്ത്രവിരുന്ന് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ പ്രിന്‍സിപ്പാള്‍ ജി. ഉമര്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ ഹാഷിം അധ്യക്ഷനായി. ബഷീറുദ്ദീന്‍, ശ്രീകല, സീന, സുമി എന്നിവര്‍ സംസാരിച്ചു. ബുസ്താന സ്വാഗതവും, അസ്‌ലം നന്ദിയും പറഞ്ഞു.

Keywords: Manjampara Majlis School, Student, Science, Experiment, Kuttikkol, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia