കാറില്‍ കടത്തിയ 54 കിലോ കഞ്ചാവ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിനൊടുവില്‍
Mar 12, 2013, 20:52 IST
കാസര്‍കോട്: രഹസ്യ അറകളുള്ള കാറില്‍ കടത്തിയ 54 കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിനൊടുവില്‍. തളങ്കര കെ.കെ. പുറത്തെ അബ്ദുല്‍ അസീസ് (46), ഉപ്പള കൈക്കമ്പത്തെ കലന്തര്‍ ഷാഫി (22), തളങ്കര കടവത്തെ ഹാരിസ് (40) എന്നിവരെയാണ് കഞ്ചാവ് കടത്തുന്നതിനിടെ പോലീസ് പിടികൂടിയത്.
ചൊവാഴ്ച വൈകിട്ട് 3.30 മണിയോടെ കറന്തക്കാട് വെച്ച് കാറിന് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ മധൂര്‍ റോഡിലേക്ക് ഓടിച്ചുപോകുകയായിരുന്നു. പോലീസ് പിന്തുടര്‍ന്ന് ബട്ടംപാറ കൃഷ്ണാ ടാക്കീസിന് സമീപംവെച്ച് ജീപ്പ് കുറുകെയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റുചെയ്തു. മയക്കുമരുന്ന്, കളവ്, വര്‍ഗീയസംഘര്‍ഷങ്ങള്‍ എന്നിവ തടയുന്നതിനായി സംസ്ഥാനതലത്തില്‍ തന്നെ പുതുതായി രൂപീകരിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ടിംഗ് (എസ്.ഐ.എസ്.ടി.) ടീമിന്റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ വലയിലാക്കാന്‍ സഹായകമായത്.
എസ്.പിയുടെ മേല്‍നോട്ടത്തിലാണ് ഈ 10 അംഗ ടീം പ്രവര്‍ത്തിക്കുന്നത്. എസ്.ഐ. ദിനേശിനെകൂടാതെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കമലാക്ഷന്‍, കെ. കമലാക്ഷന്‍, കെ. നാരായണന്‍, സി.കെ. ബാലകൃഷ്ണന്‍, അബൂബക്കര്‍, ലക്ഷ്മി നാരായണന്‍, മഹേഷ്, ഗംഗാധരന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കെ.എ. 19 എം. 7212 നമ്പര്‍ ടാറ്റാ സുമോയില്‍ കഞ്ചാവ് കടത്തുന്നതിന് പ്രത്യേകം അറകളാണുള്ളത്. ഓട്ടോമാറ്റിക് സംവിധാനത്തിലാണ് രഹസ്യ അറകള്‍ തുറക്കുകയും അടക്കുകയും ചെയ്യുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് ലക്ഷങ്ങളുടെ വിലവരുമെന്നാണ് പോലീസ് പറയുന്നത്. കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് അറസ്റ്റിലായത്. ഇടുക്കിയില്‍ നിന്നും മഗലാപുരത്തുനിന്നുമാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് വിവരം. കഞ്ചാവ് കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
Related News:
രഹസ്യ അറകളുള്ള കാറില്‍ 54 കിലോ കഞ്ചാവ് കടത്തിയ 3 പേര്‍ അറസ്റ്റില്‍
Keywords: Arrest, Police, Kasaragod, Smuggling, Kerala, Ganja, Tata Sumo, S.I.S.T, Special Investigation Supporting Team, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.