വാറ്റുകാരിയെ പോലീസ് വീടുവളഞ്ഞു പിടികൂടി
Feb 22, 2013, 17:45 IST
നീലേശ്വരം: നാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന വിധത്തില്‍ ചാരായവാറ്റും വില്‍പനയും നടത്തുന്ന സ്ത്രീയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വീടുവളഞ്ഞ് പിടികൂടി. വെള്ളിയാഴ്ച നീലേശ്വരം കാട്ടിപ്പൊയില്‍ വട്ടക്കല്ല് തട്ടിലെ പത്മിനി (47) യെയാണ് നീലേശ്വരം സി.ഐ ബാബു പെരിങ്ങോത്ത്, എസ്.ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
വീട്ടില്‍ ചാരായ വാറ്റു നടത്തുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് എത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് വീടുവളഞ്ഞത്. പോലീസിനെ കണ്ടപ്പോള്‍ പത്മിനി അകത്തു നിന്നും വാതിലടച്ചു. ഇതേതുടര്‍ന്ന് പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്.
മൂന്നു ലിറ്റര്‍ ചാരായം, വാഷ്, 25 കിലോ ശര്‍ക്കര, വാറ്റുപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. നേരത്തെ നിരവധി തവണ പോലീസ് പത്മിനിയെ പിടികൂടാനെത്തിയെങ്കിലും പോലീസിനു മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയതിനെതുടര്‍ന്ന് പിന്തിരിയുകയായിരുന്നു. ഇത്തവണ നാട്ടുകാരെയും കൂട്ടിയാണ് പോലീസ് പത്മിനിയെ പിടികൂടാനെത്തിയത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

Keywords: Police, Arrest, Liquor, Women, Neeleswaram, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.