ശാസ്ത്ര ക്ലാസുകള്‍ നടത്തും
Feb 1, 2013, 18:35 IST
കാഞ്ഞങ്ങാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ശാസ്ത്ര ക്ലാസുകള്‍ നടത്തും.
ഭക്ഷ്യസുരക്ഷ, കൃഷിയും മാലിന്യസംസ്‌കരണവും, തല ചായ്ക്കാനൊരിടം, ജീവിതശൈലീ രോഗങ്ങള്‍, മദ്യവിമുക്ത കേരളം, ഊര്‍ജ സുരക്ഷ, ഭൂവിനിയോഗവും പരിസ്ഥിതിയും, ശാസ്ത്രവും ശാസ്ത്രബോധവും, സ്ത്രീ സൗഹൃദ സമൂഹം, അടുക്കളയിലെ രസതന്ത്രം, നാളത്തെ കേരളം മുതലായ വിഷയങ്ങളില്‍ സ്ലൈഡ് ക്ലാസുകളും വീഡിയോ പ്രഭാഷണങ്ങളും തയ്യാറാക്കിയിടുണ്ട്.
ക്ലാസുകള്‍ നടത്താന്‍ താല്‍പര്യമുള്ള ക്ലബ്ബുകള്‍, വായനശാലകള്‍, വിദ്യാലയങ്ങള്‍, കുടുംബശ്രീ കൂട്ടായ്മകള്‍, സ്വയംസഹായ സംഘങ്ങള്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9446088056.
Keywords: Science classes, Kerala Shasthra Sahithya Parishath, Kanhangad, Kasaragod, Kerala, Malayalam news







