വനിതാ വില്ലേജ് ഓഫീസറെ അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റില്‍
Feb 21, 2013, 20:39 IST
നീലേശ്വരം: വനിതാ വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി അശ്ലീലം പറയുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിനാനൂര്‍ വില്ലേജ് ഓഫീസര്‍ കെ.പ്രഭാവതിയോട് അപമര്യാദയായി പെരുമാറിയതിന് ചൊയ്യംകോട് കിനാനൂര്‍ റോഡിലെ കെ.വി.സുകേഷിനെ(28)യാണ് നീലേശ്വരം അഡീഷണല്‍ എസ്.ഐ. വികെ. കുഞ്ഞിരാമന്‍ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. സര്‍ട്ടിഫിക്കറ്റിനായി ഓഫീസില്‍ എത്തിയ പ്രതി വില്ലേജ് ഓഫീസറോട് അശ്ലീല ഭാഷയില്‍ സംസാരിച്ചുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്.

Keywords : Neeleswaram, Village Office, Complaint, Youth, Arrest, Kerala, Police, Court, Remand, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.