city-gold-ad-for-blogger

മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി മീലാദ് ഫെസ്റ്റ് 2013 ന് തുടക്കമായി

മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി മീലാദ് ഫെസ്റ്റ് 2013 ന് തുടക്കമായി
തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി റബീഇനോടനുബന്ധിച്ച് നടത്തുന്ന കലാകായിക മത്സരങ്ങള്‍ക്ക് തുടക്കമായി.

വ്യാഴാഴ്ച രാവിലെ അക്കാദമി ചെയര്‍മാന്‍ മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു.പാഠ്യ വിഷയങ്ങളില്‍ മികവു പുലര്‍ത്തുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ പാഠ്യേതര വിഷയങ്ങളിലും ഉയരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.മുസ്‌ലിം സമുദായത്തെ പിന്നാക്കമെന്ന് പറഞ്ഞ് പാര്‍ശ്വവല്‍കരിക്കുന്നവര്‍ ഇന്ത്യാ ചരിത്രം ഒരാവര്‍ത്തി കൂടി വായിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോയിജ് '13 എന്ന നാമത്തിലുള്ള ഫെസ്റ്റില്‍ വിദ്യാര്‍ത്ഥികളെ ഡാന്യൂബ്, സംബീസി, വോള്‍ഗ, യാന്റ്‌സി എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. ഫെബ്രുവരി ഏഴു വ്യാഴം മുതല്‍ പന്ത്രണ്ട് ചൊവ്വ യടക്കമുള്ള ആറു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സ്റ്റേജ്-സ്റ്റേജിതര വിഭാഗങ്ങളിലായി സീനിയറിന് 40 ജൂനിയറിന് 35 സബ് ജൂനിയറിന് 30 മത്സരങ്ങളാണുള്ളത്.

പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ജലീല്‍ ഹുദവി ദുആക്ക് നേതൃത്വം നല്‍കി. വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി സ്വാഗതം പറഞ്ഞു. അക്കാദമി കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട്, മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, ബഷീര്‍ വോളിബോള്‍, ടി.എ ശാഫി ഉത്തരദേശം തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: T.E.Abdulla, Malik deenar, Islamic academy, Milad fest, Thalangara, Kasaragod, Kerala, Kasargod Vartha, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia