കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച ചൊവ്വാഴ്ച സമദാനി ഉദ്ഘാടനം ചെയ്യും
Feb 25, 2013, 10:00 IST
രാവിലെ ഒമ്പത് മണിക്ക് പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പെര്‍ഡാല മഖാം സിയാറത്തിന് നേതൃത്വം നല്‍കും. 10 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുര്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മാനവസൗഹൃദ സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എം.പി. അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്യും.
ഹാഫിള് ഇ.പി. അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. സ്വാമി സത്വാനന്ദ സരസ്വതി, റവ. രാജു ഫിലിപ്പ് സക്കരിയ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., സിടി. അഹ്മദലി, കെ. നീല കണ്ഠന്‍, ലത്തീഫ് ഉപ്പള ഗേറ്റ്, കരീം സിറ്റി ഗോള്‍ഡ്, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, കെ. മൊയ്തീന്‍ കുട്ടി ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, എന്‍.എ. അബൂബക്കര്‍, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
27ന് രാവിലെ 10 മണിക്ക് മുഅല്ലിംമാനേജ്‌മെന്റ് സംഗമം ബി.എച്ച്. അബ്ദുല്ല കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാടനം ചെയ്യും. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. റഫീഖ് സക്കരിയ ഫൈസി കോഴിക്കോട് വിഷയം അവതരിപ്പിക്കും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടി ഹംസത്തു സഅദിയുടെ അധ്യക്ഷതയില്‍ ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തും.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സമാപനകൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. 28ന് വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന സമാപനപരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കുമ്പോല്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ പ്രാര്‍ഥന നടത്തും. റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തും. രാത്രി 10 മണിക്ക് നടക്കുന്ന ദിഖ്‌റ് ദുആ മജ്‌ലിസിന് ജി.എസ്. അബ്ദുല്‍ ഹമീദ് ദാരിമി നായന്‍മാര്‍മൂല നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.എം. അബ്ദുര്‍ ഹ്മാന്‍ മൗലവി, വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.എച്ച്. അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, ജനറല്‍ സെക്രട്ടറി ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജെ, സി.എ. അബൂബക്കര്‍, കോട്ട അബ്ദുര്‍ റഹ്മാന്‍ ഹാജി, ബദ്‌റുദ്ദീന്‍ താസിം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kanniyath Usthad, Anniversary, Programme, Badiyadukka, Samadani, Inauguration, Samastha, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







