കര്‍ഷക സംഗമം ചൊവ്വാഴ്ച
Feb 4, 2013, 19:36 IST
കാസര്‍കോട്: സ്വതന്ത്ര കര്‍ഷക സംഘം താലൂക്ക് കമ്മിറ്റിയുടെ 'കര്‍ഷക സംഗമം 2013' ചൊവ്വാഴ്ച മുളിയാര്‍ മാസ്തിക്കുണ്ടിലെ പി.കെ. ഫസല്‍ ഹാജി നഗറില്‍ നടക്കും. രാവിലെ ഒമ്പതിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ജൈവ കൃഷിയും ഉല്‍പാദനവും ആനുകൂല്യങ്ങളും, പരിസ്ഥിതിയും കൃഷിയും, കാര്‍ഷിക പ്രശ്‌നങ്ങളും പ്രതിവിധിയും എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദലി ഉദ്ഘാടനം ചെയ്യും.
Keywords: Farmer, Conference, Kasaragod, Kerala, Farmers Meet, P.K. Fasal Haji, Nagar, Cherkkalam Abdulla, Malayalam News, Kerala Vartha , Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News






