കല്യാണവീട് മരണവീടായി: കണ്ണീരില്‍കുതിര്‍ന്ന് ബംബ്രാണ
Feb 10, 2013, 21:28 IST
കുമ്പള: സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ കാസര്‍കോട്ടേക്ക് പോയ അബ്ദുര്‍ റസാഖിന്റെ അതിദാരുണമായ മരണവാര്‍ത്തയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ബംബ്രാണ. പൊടുന്നനെ ജീവനറ്റ റസാഖിന്റെ മൃതശരീരം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാലിക്ക് ദിനാറില്‍ നിന്ന് കുളിപ്പിച്ച് കഫന്‍ ചെയ്ത് ബംബ്രാണയിലെ വീട്ടിലെത്തിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പലരും വിതുമ്പുന്നുണ്ടായിരുന്നു.
Keywords: Kasaragod, Accident, Youth, Death, Kerala, Obituary, Abdul Razak, Lorry, Adukathbayal, Marriage, Bullet Bike, Dead-body, General Hospital, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Man dies in bike accident, Bambrana, Masjid, Mosque.
ആറുമാസം പ്രായമായ ഫാത്വിമയും യു.കെ.ജി. വിദ്യാര്‍ത്ഥിയായ മിസ്ബാഹും, രണ്ടര വയസുകാരനായ മിസ്അബും സംഭവിച്ചതെന്തെന്നറിയാതെ വാവിട്ടു കരയുന്ന കാഴ്ച എല്ലാവരേയും വേദനിപ്പിച്ചു. ഭാര്യ സക്കീനയേയും മാതാപിതാക്കളേയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുമിത്രാദികള്‍ വിഷമിക്കുന്നുണ്ടായിരുന്നു. അല്പസമയം പൊതു ദര്‍ശനം കഴിഞ്ഞ് മൃതദേഹം ഖബറടക്കത്തിനായി കൊണ്ടുപോകുമ്പോഴും കൂട്ടക്കരച്ചലിയാരുന്നു വീട്ടിനകത്ത് നിന്നും മുഴങ്ങിയത്. രാത്രി എട്ടുമണിയോടെ മൃതദേഹം വന്‍ജനാവലിയുടെ സാനിധ്യത്തില്‍ ബംബ്രാണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അബ്ദുര്‍ റസാഖിന്റെ ആകസ്മികമായ അന്ത്യം വിശ്വസിക്കാനാവാതെ സുഹൃത്തുകളും നാട്ടുകാരും പകച്ച് നില്‍ക്കുകയായിരുന്നു. സഹോദരി റുഖ്സാനയുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം റസാഖിനെ തട്ടിയെടുത്തത്. പൊന്നുസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്ക് അല്പം വേഗതവേണമെന്ന് ആഗ്രഹിച്ചിരുന്ന റസാഖ് ആഴ്ചകള്‍ മുമ്പാണ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. അപകട സ്ഥലത്തുനിന്നും ബൈക്കില്‍ നിന്നും തെറിച്ചുപോയ വിവാഹക്ഷണക്കത്തുകള്‍ റോഡില്‍ ചിതറിയ നിലയിലായിരുന്നു. റസാഖിനെ മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന മീന്വണ്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൃതദേഹത്തിന്റെ തലഭാഗം തകര്‍ന്ന നിലയിലായിരുന്നു.
കുമ്പള പഞ്ചായത്ത് മുന്‍ പ്രസിഡന്റയായിരുന്ന എം.പി. മുഹമ്മദിന്റെ അഞ്ച് മക്കളില്‍ ഏക ആണ്‍തരിയായിരുന്നു റസാഖ്. റസാഖിന്റെ മരണത്തോടെ കുടുംബം അനാഥാവസ്ഥയിലായിരിക്കുകയാണ്.
ഈ മാസം 24 നാണ് സഹോദരി റുഖ്സാനയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഉപ്പള കൈക്കമ്പയിലെ മുഹമ്മദ് സാദിഖാണ് വരന്.
റസാഖിന്റെ മരണവിവരമറിഞ്ഞ് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല, കെ.കെ. അബ്ദുല്ലക്കുഞ്ഞി, അഷ്റഫ് കാര്‍ള, സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ അഡ്വ. സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയ നിരവധി രാഷ്ട്രീയ സാമുഹ്യ നേതാക്കള്‍ ആശുപത്രിയിലും വീട്ടിലുമെത്തി.

Related News: