city-gold-ad-for-blogger

ചെമ്പരിക്ക വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കൂട്ടത്തല്ല്; 2 ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് പരിക്ക്

ചെമ്പരിക്ക വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കൂട്ടത്തല്ല്; 2 ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് പരിക്ക്
B.A Muhammed
കാസര്‍കോട്: ചെമ്മനാട് പഞ്ചായത്തിലെ 19-ാം വാര്‍ഡായ ചെമ്പരിക്ക വാര്‍ഡില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നു. ചെമ്പരിക്ക ഗവ.യു.പി സ്‌കൂളിലാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്.

എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റും ഐ.എന്‍.എല്‍ ചെമ്പരിക്ക ശാഖാ സെക്രട്ടറിയുമായ ബി.എ മുഹമ്മദ് (46), ഐ.എന്‍.എല്‍ പ്രവാസി നേതാവ് മൊയ്തുവിന്റെ മകന്‍ പി.എം അബ്ദുല്‍ നാസര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ പിന്നീട് മംഗലാപുരത്തേക്ക് മാറ്റി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൂട്ടത്തല്ല് നടന്നത്. പോളിംഗ് കേന്ദ്രത്തിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കാറില്‍ ആളെ കൊണ്ടുവന്നതാണ് പ്രശ്‌നത്തിന് തുടക്കം. പിന്നീട് കൂട്ടത്തല്ലും കസേരയേറും നടക്കുകയായിരുന്നു. എല്‍.ഡി.എഫിന്റെ ബൂത്ത് കമ്മിറ്റി ഓഫീസില്‍ ബൈക്കിലെത്തിയ സംഘം നാസറിനെയും മുഹമ്മദിനെയും അടിച്ചു പരിക്കേല്‍പിക്കുകയായിരുന്നു.

ചെമ്പരിക്ക വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കൂട്ടത്തല്ല്; 2 ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് പരിക്ക്
Abdul Nasar
പഞ്ച്, വടി തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് അടിച്ചതിനെതുടര്‍ന്ന് മൂക്കിനും മുഖത്തും പരിക്കേറ്റ ഐ.എന്‍.എല്‍ നേതാക്കളെ പിന്നീട് ആശുപത്രിക്ക് മാറ്റുകയായിരുന്നു. പോളിംഗ് കേന്ദ്രത്തില്‍ ഏതാനും പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഇവര്‍ക്ക് അക്രമം തടയാന്‍ കഴിഞ്ഞില്ല.

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ശംസുദ്ദീന്‍ ചെമ്പരിക്കയും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എ.കെ മുഹമ്മദ് കുഞ്ഞി നാലപ്പാടുമാണ്. പഞ്ചായത്തംഗമായിരുന്ന മജീദ് ചെമ്പരിക്ക കുടുംബശ്രീ കോ-ഓഡിനേറ്ററായി നിയമിതനായതിനെതുടര്‍ന്ന് അംഗത്വം രാജിവെച്ചതിനാലാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്. നേരത്തെ യു.ഡി.എഫ് 512 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. വാര്‍ഡില്‍ മൊത്തം 1660 വോട്ടര്‍മാരാണുള്ളത്.

ചെമ്പരിക്ക വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കൂട്ടത്തല്ല്; 2 ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് പരിക്ക്

Keywords: Election, Clash, Injured, INL, LDF, General-Hospital, Mangalore, Committee-Office, Bike, UDF, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia