city-gold-ad-for-blogger

ജബ്ബാര്‍ വധക്കേസ് പ്രതിയുടെ മകളെ പീഡിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യുക: യൂത്ത് ലീഗ്

ജബ്ബാര്‍ വധക്കേസ് പ്രതിയുടെ മകളെ പീഡിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യുക: യൂത്ത് ലീഗ്
ബദിയഡുക്ക: കോളിളക്കം സൃഷ്ടിച്ച ജബ്ബാര്‍ വധക്കേസിലെ പ്രതി മൊയ്തുവിന്റെ മകളെ പീഡിപ്പിച്ച പോലീസ് അബു എന്ന അബുവിനെയും, പിതൃസഹോദരന്‍ അഷ്‌റഫിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ബദിയഡുക്ക പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ ഓസോണും ടൗണ്‍ വാര്‍ഡ് സെക്രട്ടറി ഇബ്രാഹിം ബദിയഡുക്കയും ആവശ്യപ്പെട്ടു.

മണല്‍ കോഴി മാഫിയ ബന്ധത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുകയും പോലീസുകാര്‍ക്കിടയില്‍ ചാരനായി പ്രവര്‍ത്തിക്കുകയുമാണ് അബുവിന്റെ ജോലി. പെണ്‍കുട്ടികളെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി പലര്‍ക്കും കാഴ്ച്ചവെച്ചാണ് കാര്യങ്ങള്‍ നേടുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ സിദ്ദീഖ് മാടത്തടുക്ക, അബ്ദുറഹ്മാന്‍ കുഞ്ചാര്‍, ജാഫര്‍ ബദിയഡുക്ക, ഷെരീഫ് കര്‍വാര്‍, ഷക്കീര്‍ ബദിയഡുക്ക, ഇഖ്ബാല്‍ കെടഞ്ചി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Jabbar, Murder case, Accuse, Daughter, Molestation, Arrest, Muslim youth league, Badiyadukka, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia