വ്യാപാരിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ കത്തിച്ച നിലയില്‍
Jan 6, 2013, 12:31 IST
കാസര്‍കോട്: നഗരത്തിലെ വസ്ത്ര വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നിര്‍വാഹക സമിതി അംഗവുമായ നെല്ലിക്കുന്ന് പള്ളം ചെടേക്കാല്‍ ഹൗസിലെ സി.എ. അബ്ദുല്‍ നാസറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറും ബൈക്കും കത്തിയ നിലയില്‍ കണ്ടെത്തി.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ നിര്‍ത്തിയ വാഹനങ്ങള്‍ ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് കത്തിച്ച നിലയില്‍ കണ്ടത്. കെഎല്‍ 14 ഇ 1756 നമ്പര്‍ പള്‍സര്‍ ബൈക്കും, കെഎല്‍ 14 കെ 3158 നമ്പര്‍ മാരുതി കാറുമാണ് കത്തിച്ചത്. ബൈക്ക് പൂര്‍ണമായും, കാറിന്റെ മുന്‍ഭാഗവും കത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അബ്ദുല്‍ നാസര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.
Keywords : Kasaragod, Merchant, Fire, Kerala, C.A. Abdul Nasar, Nellikunnu, House, Maruthi Car, Pulsar Bike, Compliant, Kasaragod Town Police, Malayalam News, Vehicles set fired







