പച്ചക്കറി വ്യാപാരി ഒരു കോടിയുമായി മുങ്ങി
Jan 2, 2013, 17:46 IST
ബേക്കല്‍: പള്ളിക്കര മേല്‍പ്പാലം ടോള്‍ ബൂത്തിനടുത്ത് പച്ചക്കറി മൊത്ത കച്ചവടക്കാരനായ യുവാവ് ഒരു കോടിയിലേറെ രൂപയുമായി മുങ്ങി.
കുടക് സ്വദേശിയായ 34 കാരനാണ് വന്‍ മോഹ ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടി നാടകീയമായി മുങ്ങിയത്. പള്ളിക്കര, പള്ളിപ്പുഴ ഭാഗങ്ങളിലെ നിരവധി പേരില്‍ നിന്നും, പച്ചക്കറി മൊത്ത വ്യാപാരത്തിന്റെ അമിത ലാഭം വാഗ്ദാനം ചെയ്താണ് യുവാവ് പണം കൈക്കലാക്കിയത്.
ഒട്ടേറെ ബ്ലേഡുകാരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുമുണ്ട്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ നാടകീയമായി അപ്രത്യക്ഷമായത്. ഇയാളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന പഴം-പച്ചക്കറി മൊത്ത വിതരണ കേന്ദ്രം അതിരഹസ്യമായി മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയാണ് ഇയാള്‍ സ്ഥലം വിട്ടത്. രണ്ടുദിവസമായി സ്ഥാപനം മറ്റൊരാള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഇടപാടുകാര്‍ കഴിഞ്ഞ ദിവസം സ്ഥാപനം തുറക്കാന്‍ അനുവദിച്ചില്ല.
സ്ഥാപനം ഇപ്പോഴും അടഞ്ഞുകിടക്കുന്നുണ്ട്. ഇത് പ്രദേശത്ത് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. പാക്കം ചെര്‍ക്കാപ്പാറയിലാണ് യുവാവ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇവിടെയുള്ള വീടും സ്ഥലവും മറ്റൊരാള്‍ക്ക് കൈമാറിയതായും പറയപ്പെടുന്നു. യുവാവ് മുങ്ങിയെങ്കിലും മോഹലാഭം പ്രതീക്ഷിച്ച് പണം നല്‍കിയ പലരും ഇപ്പോള്‍ നാണക്കേട് ഓര്‍ത്ത് ഇനിയും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല.

Keywords: Vegetable merchant, Escape, one crore, Bekal, Kasaragod, Kerala, Malayalam news, Kerala Vartha, Cash.