യുവാവിനെ കുത്തിക്കൊന്നത് ഭാര്യയുടെ അമ്മാവന്
Jan 10, 2013, 23:01 IST
തായന്നൂര്‍: തായന്നൂര്‍ ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്ന ബാഡൂര്‍ കോളനിയിലെ കടുക്ക രാജുവിനെ(35)വീടിന് മുമ്പിലുള്ള റോഡില്‍ വെച്ച് കുത്തിക്കൊന്നത് യുവാവിന്റെ ഭാര്യ ബാലാമണിയുടെ അമ്മാവന് കാരിക്കുട്ടി എന്ന രാമകൃഷ്ണനാണെന്ന് പോലീസ് കണ്ടെത്തി.
ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. രാജുവിന്റെ ഭാര്യയുടെ മറ്റൊരു അമ്മാവനും അന്ധനുമായ കരിന്തളന്‍ എന്ന കരുണാകരന് വീടിന് തൊട്ടടുത്ത പറമ്പില്‍ നിന്ന് അടക്ക പെറുക്കിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വാക്ക്തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയത്.
തിങ്കളാഴ്ച അടക്ക പെറുക്കി വരുന്നതിനിടയില്‍ സ്ഥലം ഉടമ തങ്കച്ചനും സുഹൃത്ത് ബാലകൃഷ്ണനും കരുണാകരനെ തള്ളിയിടുകയും ചവിട്ടുകയും ചെയ്തിരുന്നു. രാമകൃഷ്ണനും കൂടെ ഉണ്ടായിരുന്നു. വീഴ്ചക്കിടയില്‍ കരുണാകരന്റെ കാലിന് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് രാജു സുഹൃത്തുക്കളെയും കൂട്ടി രാമകൃഷ്ണനെ ചോദ്യം ചെയ്യാനെത്തിയത് വാക്കേറ്റത്തില്‍ കലാശിച്ചു. ഈ പ്രശ്നത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് തങ്കച്ചന്റെ വീട്ടില്‍ മധ്യസ്ഥ ശ്രമം നടക്കുകയും ചികിത്സാ സഹായമായി കരുണാകരന് ഒരു തുക നല്കി പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. തങ്കച്ചന്റെ വീട്ടുപറമ്പിലെ ജോലിക്കാരനാണ് രാമകൃഷ്ണന്. സഹോദരന് കരുണാകരന്റെ പ്രശ്നത്തില്‍ രാമകൃഷ്ണന് തങ്കച്ചന് അനുകൂലമായി നിന്നത് രാജുവിനെ പ്രകോപിപ്പിച്ചിരുന്നു. ബുധനാഴ്ച ഇതുസംബന്ധിച്ച് രാജുവും രാമകൃഷ്ണനും തമ്മില്‍ പലതവണകളിലായി വാക്കേറ്റമുണ്ടായതാണ് കൊലയില്‍ കലാശിച്ചത്.
കുത്തേറ്റ രാജുവിന്റെ ബഹളം കേട്ട് ഭാര്യ ബാലാമണിയും മറ്റ് ബന്ധുക്കളും ഓടിയെത്തിയപ്പോഴേക്കും രാമകൃഷ്ണനും മക്കളും രക്ഷപ്പെട്ടിരുന്നു. ചോരയില്‍ കുളിച്ചുകിടന്ന രാജുവിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാത്തതുമൂലം ഒരു ജീപ്പില്‍ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രാമകൃഷ്ണനെയും മക്കളെയും രാത്രി തന്നെ പോലീസ് ബന്ധു വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. രാമകൃഷ്ണന്റെ പേരില്‍ അമ്പലത്തറ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലും സംഘവും ജില്ലാശുത്രിയിലെത്തി രാജുവിന്റെ ഭാര്യ ബാലാമണി, സഹോദരി സാവിത്രി എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.
മൂന്നാംതരം വിദ്യാര്‍ത്ഥിയായ അഭിനവ് രാജുവും, ബാഡൂര്‍ അങ്കണ്‍വാടിയില്‍ പഠിക്കുന്ന അഖില്രാജുവുമാണ് മക്കള്‍. മാണിക്കം, സാവിത്രി, കുഞ്ഞികൃഷ്ണന്, നാരായണി, ബിന്ദു എന്നിവരാണ് സഹോദരങ്ങള്‍.

Keywords: Youth, Murder, Wife, Uncle, Arrest, Case, Thayannur, Kasaragod, Kerala, Malayalam news