city-gold-ad-for-blogger

ചെങ്കല്ല് ഏജന്റിന്റെ കൊ­ല: പ്ര­തി കര്‍­ണാ­ട­ക­യി­ലേ­ക്കു കടന്നു

ചെങ്കല്ല് ഏജന്റിന്റെ കൊ­ല: പ്ര­തി കര്‍­ണാ­ട­ക­യി­ലേ­ക്കു കടന്നു
തൃ­ക്ക­രി­പ്പൂര്‍: എ­ട­യി­ല­ക്കാ­ട്ടെ ചെങ്കല്ല് മേ­സ്ത്രി കൊ­വ്വല്‍ ബാ­ല­നെ (58) കു­ത്തി­ക്കൊ­ന്ന കേ­സി­ലെ പ്ര­തി കര്‍­ണാ­ട­ക­യി­ലേ­ക്ക് ക­ട­ന്ന­താ­യി സൂച­ന. കല്ല് ചെ­ത്ത് തൊ­ഴി­ലാ­ളിയും കോട്ട­യം വൈ­ക്കം സ്വ­ദേ­ശി­യുമാ­യ മോ­ഹ­ന­നാ­ണ് കേ­സി­ലെ പ്ര­തി. 12 ന് രാ­ത്രി 11 മണി­യോ­ടെ എ­ട­യി­ല­ക്കാ­ട് ബ­ണ്ട് കൈ­പ്പാ­ട് തോ­ട്ടി­ന­രി­കി­ലെ ചതുപ്പു നി­ല­ത്താ­ണ് ബാല­നെ കു­ത്തേ­റ്റു മ­രി­ച്ച നി­ല­യില്‍ ക­ണ്ട­ത്.

ഭാ­ര്യ ഭാ­ര­തിയെ മോ­ഹ­നന്‍ ശല്യം ചെ­യ്യു­ന്നു­ണ്ടെ­ന്ന­റി­ഞ്ഞ് വീ­ട്ടി­ലേക്കു ഓ­ടി വ­രു­ന്ന­തി­നി­ടെ­യാ­ണ് ബാലന് കു­ത്തേ­റ്റ­ത്. നെ­ഞ്ചത്തും കൈക്കും കു­ത്തേ­റ്റ ബാ­ലന്‍ ര­ക്തം വാര്‍­ന്ന് സം­ഭ­വ­സ്ഥല­ത്തു ത­ന്നെ മ­ര­ണ­പ്പെ­ടു­ക­യാ­യി­രു­ന്നു.

കൊ­ല­യ്­ക്കു ശേ­ഷം മോ­ഹ­നന്‍ കര്‍­ണാ­ട­ക­യി­ലേ­ക്ക് ക­ട­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് കേ­സ­ന്വേ­ഷി­ക്കു­ന്ന നീ­ലേ­ശ്വ­രം സി.ഐ ബാ­ബു പെ­രി­ങ്ങേ­ത്ത് പ­റ­ഞ്ഞു. മം­ഗ­ലാ­പുര­ത്തു നി­ന്ന് മോ­ഹ­നന്‍ കോ­ട്ടയ­ത്തെ വീ­ട്ടി­ലേ­ക്ക് ഫോണ്‍ ചെ­യ്­ത­താ­യി പോ­ലീ­സി­ന് വിവ­രം ല­ഭി­ച്ചി­ട്ടു­ണ്ട്.

പ്ര­തി­യു­ടെ വൈക്ക­ത്തെ വീ­ട്ടിലും കോ­ഴി­ക്കോ­ട്ടെ ബ­ന്ധു വീ­ട്ടിലും പോ­ലീ­സ് ക­ഴി­ഞ്ഞ ദിവ­സം ചെ­ന്നി­രുന്നു. എ­ന്നാല്‍ അ­വി­ടെ മോ­ഹ­നന്‍ എ­ത്തി­യി­ട്ടി­ല്ലെ­ന്നാ­ണ് പോ­ലീ­സി­ന് ല­ഭി­ച്ച വി­വരം.

Related News: 

ചെങ്കല്ല് ഏജന്റിന്റെ കൊല ഭാര്യയെ അപമാനിച്ചതിനെ ചോദ്യം ചെയ്തതിന്; പ്രതി ഒളിവില്‍


Keywords:  Murder, Accuse, Karnataka, Case, House, Neeleswaram, Mangalore, Police, Trikaripur, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia