city-gold-ad-for-blogger

ക്ഷീര കര്‍ഷക അവാര്‍ഡ് യുവ മെക്കാനിക്കല്‍ എഞ്ചിനീയര്‍ക്ക്

ക്ഷീര കര്‍ഷക അവാര്‍ഡ് യുവ മെക്കാനിക്കല്‍ എഞ്ചിനീയര്‍ക്ക്
കാസര്‍കോട്: വെള്ളക്കോളര്‍ ഇതര ജോലികളില്‍ യുവാക്കള്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന പരാതികള്‍ക്ക് നടുവിലാണ് വലിയപൊയ് ഓലാട്ട് കല്ലേലി വീട്ടില്‍ കെ.സി.ജിനേഷ് എന്ന ഇരുപത്തെട്ടുകാരന്‍ വ്യത്യസ്തനാകുന്നത്. യുവാക്കളുടെ ആരോപിത ശീലങ്ങളില്‍ നിന്നും പതിവു വഴികളില്‍ നിന്നും മാറി നടന്ന ജിനേഷ് പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുള്ള ജിനേഷിനാണ് ഇക്കൊല്ലത്തെ ജില്ലയിലെ മികച്ച ക്ഷിരകര്‍ഷകനുള്ള അവാര്‍ഡ്.

നീലേശ്വരം ക്ഷീര വികസന യൂണിറ്റ് നെടുമ്പ ക്ഷീരസംഘം അംഗമായ കെ.സി.ജിനേഷ് 81606 ലിറ്റര്‍ പാല്‍ അളന്നുകൊണ്ടാണ് ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍ എന്ന ബഹുമതിക്കര്‍ഹനായത്. ബളാംതോട് നടന്ന ജില്ലാ ക്ഷീരസംഗമ സെമിനാറില്‍ മന്ത്രി കെ.സി.ജോസഫ് അവാര്‍ഡ് സമ്മാനിച്ചു..

ക്ഷീര കര്‍ഷക അവാര്‍ഡ് യുവ മെക്കാനിക്കല്‍ എഞ്ചിനീയര്‍ക്ക്വലിയപൊയ് ഓലാട്ട് കല്ലേലി വീട്ടില്‍ ചന്ദ്രന്‍-സന്ധ്യ ദമ്പതികളുടെ മകനായ ജിനേഷ് യാദൃച്ചികമായാണ് പശു വളര്‍ത്തിലിലേക്ക് തിരിഞ്ഞത്. കാസര്‍കോട് ഗവ. പോളിടെക്‌നിക്കില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ ജിനേഷ് തൊഴില്‍ തേടി ആദ്യം പോയത് ചെന്നൈയിലാക്കണ്. ആദ്യം ലെയ്ത്തു ജോലിയിലേര്‍പ്പെട്ടു. എന്നാല്‍ അധികം താമസിയാതെ ജോലി മതിയാക്കി നാട്ടിലെത്തിയ ജിനേഷ് കന്നുകാലി വളര്‍ത്തലിലേക്ക് തിരിയുകയായിരുന്നു. രണ്ടു പശുക്കളെ വാങ്ങി വളര്‍ത്തിക്കൊണ്ടായിരുന്നു തുടക്കം. ആദ്യ പശുവില്‍ നിന്നുള്ള ലാഭം ഈ രംഗത്ത് ചുവടുറപ്പിക്കാന്‍ പ്രേരണയായി. തുടര്‍ന്ന് കൂടുതല്‍ പശുക്കളെ വാങ്ങി.ഒരു കാറ്റില്‍ ഫാമിന്റെ തുടക്കമായിരുന്നു അത്. ഇപ്പോള്‍ 4 ഏക്കര്‍ വിസ്തൃതിയുള്ള ജിനേഷിന്റെ ഫാമില്‍ 40 പശുക്കളുണ്ട്. റെഡ് സിന്ധി,ഗീര്‍,എച്ച്.എഫ്., ജേഴ്‌സി ഇനങ്ങളില്‍പ്പെട്ട പശുക്കള്‍ ജിനേഷിനുണ്ട്. പ്രതിദിനം 250 ലിറ്റര്‍ പാല് ലഭിക്കും. സഹായികളായി മൂന്ന് തൊഴിലാളികളുമുണ്ട്.

അടിക്കടിയുള്ള കാലിത്തീറ്റ വില വര്‍ധനവും ഉല്‍പ്പാദന ചെലവിന്റെ വര്‍ദ്ധനയുമാണ് ഈ രംഗത്തെ പ്രധാന പ്രശ്‌നമെന്ന് ജിനേഷ് പറയുന്നു. കാലിത്തീറ്റ വില നിയന്ത്രിക്കണം. എങ്കില്‍ മാത്രമെ ഈ രംഗത്തുള്ളവര്‍ക്ക് നിലനില്‍ക്കാനാകു എന്നാണ് ഈ ക്ഷിര കര്‍ഷകന്റെ സാക്ഷ്യപ്പെടുത്തല്‍. പ്രയാസങ്ങളുണ്ടെങ്കിലും ഈ രംഗത്ത് തുടരാന്‍ തന്നെ ജിനേഷിന്റെ തീരുമാനം.

Keywords: Best milk farmer, Award, Winner, K.C.Jinesh, Nileshwaram, Presented, Minister K.C.Joseph, Kasaragod, Kerala, Malayalam news, Mechanical engineer wins Ksheera Karshaka award.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia