city-gold-ad-for-blogger

ദീനി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉലമ-ഉമറാക്കള്‍ ഒന്നിച്ച് നേതൃത്വം നല്‍കണം: ഖാസി ബാവ മുസ്‌ലിയാര്‍

ദീനി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉലമ-ഉമറാക്കള്‍ ഒന്നിച്ച് നേതൃത്വം നല്‍കണം: ഖാസി ബാവ മുസ്‌ലിയാര്‍
കാസര്‍കോട്: ദീനി പ്രവര്‍ത്തനങ്ങള്‍ക്ക് ഉലമാക്കളും ഉമറാക്കളും ഒന്നിച്ചുചേര്‍ന്ന് നേതൃത്വം നല്‍കണമെന്ന് കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം ബാവ മുസ്‌ലിയാര്‍ പറഞ്ഞു. മാലിക്ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനും തിന്മയില്‍ നിന്ന് നന്മയിലേക്ക് കൈപിടിക്കുവാനും സമുദായ നേതൃത്വത്തിന് സാധിക്കണം. മുസ്‌ലിം ഐക്യം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഖാസി കൂട്ടിച്ചേര്‍ത്തു.

സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. മാലിക്ദീനാര്‍ വലിയ ജമാഅത്ത് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി സ്വാഗതം പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങളായ യു.എം.അബ്ദുര്‍ റഹ്മാന്‍ മൗലവി, എം.എ.ഖാസിം മുസ്‌ലിയാര്‍, അബു ഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി, എം.എസ്.തങ്ങള്‍ മദനി, സയ്യിദ് യഹ്‌യല്‍ ബുഖാരി തങ്ങള്‍, മുന്‍ മന്ത്രി സി.ടി.അഹമ്മദലി, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ.അബ്ദുല്ല, സയ്യിദ് ഹാദി തങ്ങള്‍, സാലിഹ് മൗലവി, ജലീല്‍ ഹുദവി, ബഷീര്‍ ദാരിമി തളങ്കര, ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് മഹ്മൂദ് ഹാജി കടവത്ത്, ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട്, കെ.എം.അബ്ദുല്‍ ഹമീദ് ഹാജി, കെ.എ.ഇബ്രാഹീം ഹാജി മുക്രി, കെ.എം.ബദറുദ്ദീന്‍ ഹാജി, കരിപ്പൊടി മാമു ഹാജി, മുഹമ്മദ് ഹാജി പള്ളം, സി.കെ.മുഹമ്മദ് ഹാജി പ്രസംഗിച്ചു. പുതിയപുര ശംസുദ്ദീന്‍ നന്ദി പറഞ്ഞു.

Photo: Achu Kasaragod

Keywords: Kasaragod, Malik Deenar Uroos 2013, Thalangara, Qasi, Bava Musliyar, Malayalam News, Kalarala Vartha, Cherkalam Abdulla.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia