ലക്ഷം പേര്‍ക്ക് അന്നദാനത്തോടെ മാലിക് ദീനാര്‍ ഉറൂസിന് പരിസമാപ്തി
Jan 13, 2013, 11:43 IST
![]() |
|
മാലിക് ദീനാര്‍ ഉറൂസ് സമാപന ചടങ്ങില്‍
ഹാഫിസ് ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി മതപ്രഭാഷണം നടത്തുന്നു
|
കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പരിസമാപ്തി. ഞായറാഴ്ച സുബ്ഹി നിസ്‌കാരത്തിന് ശേഷം ലക്ഷം പേര്‍ക്ക് അന്നദാനം വിതരണം ചെയ്തതോടെയാണ് ഉറൂസിന് സമാപനമായത്. പള്ളികമ്മിറ്റി ഭാരവാഹികളും മതപണ്ഡിതരും നേതൃത്വം നല്‍കി.
ശനിയാഴ്ച രാത്രി നടന്ന സമാപന സമ്മേളനം കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കെ. മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. ഹാഫിള് ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഹസ്രത്ത് മൊയ്തീന്‍ ഷാ കാരത്തൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഖാസി ത്വാഖാ അഹ്മദ് മൗലവി, മജീദ് ബാഖവി, ചെര്‍ക്കള അബ്ദുല്ല, യഹ്യ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.എസ്. ഹമീദ് മാലിക് മാലിക് ദീനാറിനെക്കുറിച്ചുള്ള കവിതാലാപനം നടത്തി. സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതവും മുഈനുദ്ദീന്‍ കെ.കെ.പുറം നന്ദിയും പറഞ്ഞു.
മതപ്രഭാഷണത്തിന് ശേഷം മൗലീദ് പാരായണവും നടന്നു. ജനുവരി നാലിന് ആരംഭിച്ച ഉറൂസില്‍ എല്ലാ ദിവസവും രാത്രി നടന്ന മതപ്രഭാഷണത്തില്‍ പ്രമുഖ പണ്ഡിതന്‍മാര്‍ പ്രഭാഷണം നടത്തി. മഖാം സിയാറത്ത്, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി 13 -ാം വാര്‍ഷികവും രണ്ടാം സനദ് ദാന സമ്മേളനവും, യുവജന സമ്മേളനം, ചരിത്ര സെമിനാര്‍, പ്രവാസി സംഗമം, വിദ്യാഭ്യാസ സെമിനാര്‍, പണ്ഡിത സംഗമം തുടങ്ങിയ പരിപാടികളും ഉറൂസിന്റെ ഭാഗമായി നടന്നു. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഉറൂസിലും അനുബന്ധ പരിപാടികളിലും സംബന്ധിച്ചത്.













