city-gold-ad-for-blogger

കെ.എസ്. അബ്ദുല്ല സുന്നി ഐക്യത്തിനുവേണ്ടി യത്‌നിച്ചു: കാന്തപുരം

കെ.എസ്. അബ്ദുല്ല സുന്നി ഐക്യത്തിനുവേണ്ടി യത്‌നിച്ചു: കാന്തപുരം

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ ഉറൂസിന്റെ പ്രധാന സംഘാടകനായിരുന്ന പരേതനായ കെ.എസ്. അബ്ദുല്ല സുന്നി ഐക്യത്തിന് വേണ്ടി യത്‌നിച്ചതായി അഖിലേന്ത്യ സുന്നി ജമാഅത്ത് പ്രസിഡന്റ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മാലിക്ദീനാര്‍ ഉറൂസിന്റെ ഭാഗമായി നടന്ന മതപ്രഭാഷണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സംഘടനകളുടെ ഒരു പൊതു പ്ലാറ്റ്‌ഫോം ഉണ്ടാകുന്നതിനും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെകുറിച്ച് ചര്‍ചചെയ്യുന്നതിനുമായി കെ.എസ് ഉള്‍പെടെയുള്ള നേതാക്കള്‍ കോഴിക്കോട്ടെത്തി തന്നെ കണ്ടിരുന്നു. സമുദായ ഐക്യത്തിന് കെ.എസ്. അബ്ദുല്ല നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്മരിക്കപ്പെടേണ്ടതാണെന്നും കാന്തപുരം പറഞ്ഞു.

സുന്നി വിഭാഗങ്ങള്‍ തമ്മില്‍ തെട്ടു കൂട്ടായ്മയോ തീണ്ടിക്കൂടായ്മയോ ഉണ്ടാകാന്‍ പാടില്ലെന്നും ഐക്യത്തിന് സന്നദ്ധമാണെന്നും കെ.എസിനെ അറിയിച്ചിരുന്നു. അതേസമയം മുജാഹിദ് വിഭാഗവുമായി യോജിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിതരണം ചെയ്ത ഒരു സി.ഡി. കെ.എസിനെ കേള്‍പിച്ചതായി കാന്തപുരം പറഞ്ഞു. ഇതു കേട്ടപ്പോള്‍ കെ.എസ്. പറഞ്ഞത് ഇതു പറഞ്ഞവര്‍ വല്ല യഹൂദികളുമായിരിക്കുമെന്നാണ്. ഇവരുമായി ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് കെ.എസ്. തന്നെ വ്യക്തമാക്കിയിരുന്നതായി കാന്തപുരം പറഞ്ഞു.

സുന്നി വിഭാഗങ്ങളുടെ യോജിപ്പിന് എതിര് നില്‍ക്കുന്നവരാണ് ഇവരുടെ വളര്‍ചയ്ക്ക് സഹായിക്കുന്നതെന്നും കാന്തപുരം ഓര്‍മപ്പെടുത്തി. യുവാക്കള്‍ വഴി തെറ്റരുതെന്നും സുന്നത്ത് ജമാഅത്തിന്റെ മഹത്വവും ലക്ഷ്യവും പഠിക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. മുഹമ്മദ് നബി ധരിച്ച ചെരുപ്പിനും കുടയ്ക്കും വസ്ത്രത്തിനും രോമത്തിനും മഹത്വമുണ്ടെന്നും അത് വിശ്വസിക്കാതെ തെറ്റായ പ്രചരണങ്ങള്‍ നടത്തി സമുദായത്തെയും നബിയെയും അപമാനിക്കുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മാലിക്ദീനാര്‍ പഠിപ്പിച്ച ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കണമെന്നും കാന്തപുരം ഓര്‍മിപ്പിച്ചു. ഭൗതികമായ വിഷയത്തിലും സംഘടനാ വിഷയത്തിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒറ്റക്കെട്ടായി നീങ്ങണമെന്ന് കാന്തപുരം അഭ്യര്‍ത്ഥിച്ചു.

ശാഫി സഖാഫി മുണ്ടംബ്ര പ്രഭാഷണം നടത്തി. ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, ഖത്വീബ് അബ്ദുല്‍ മജീദ് ബാഖഫി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മഅദനി, മുക്രി സുലൈമാന്‍ ഹാജി, കെ.എസ്. അബ്ദുല്‍ ഹമീദ് ഹാജി, സുലൈമാന്‍ ഹാജി ബാങ്കോട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിശ്രമത്തില്‍ കഴിയുന്ന ഖാസി ടി.കെ.എം ബാവ മുസ്ല്യാരെയും കാന്തപുരം സന്ദര്‍ശിച്ചു.

  കെ.എസ്. അബ്ദുല്ല സുന്നി ഐക്യത്തിനുവേണ്ടി യത്‌നിച്ചു: കാന്തപുരം

Keywords:  K.S Abdulla, A.P Aboobacker Musliyar, Malik Deenar, Thalangara, Youth, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia