യുവാവിനെ അക്രമിച്ച കേസില്‍ അച്ഛന് കുറ്റക്കാരന്‍; മകനെ വെറുതെ വിട്ടു
Jan 9, 2013, 16:49 IST
കാസര്‍കോട്: യുവാവിനെ അക്രമിച്ച കേസില്‍ അച്ഛനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മകനെ വെറുതെ വിടുകയും ചെയ്തു. അടുക്കത്ത്ബയലിലെ മുജീബ് റഹ്മാനെ (34) മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതിയായ മുളിയാറിലെ ജോയ് മാത്യുവിനെ (64) യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ മറ്റൊരു പ്രതിയായ ജോയ് മാത്യുവിന്റെ മകന് ഷാജി സെബാസ്റ്റിയനെ കോടതി വെറുതെ വിട്ടു. 2008 ഒക്ടോബര്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. മുജീബു റഹ്മാന് സുഹൃത്തിനോടൊപ്പം സഞ്ചരിക്കുമ്പോള്‍ പ്രതികള്‍ മുന്‍ വിരോധം വെച്ച് തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങളുമായി അക്രമിച്ചുവെന്ന് കാണിച്ച് ആദൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസാണിത്.

Keywords: Attack, Youth, Court, Case, Adkathbail, Custody, Kasaragod, Kerala, Kerala Vartha, Kerala News.