ഒളിച്ചോടിയ നേഴ്‌സ് വിവാഹിതയായി തിരിച്ചെത്തി
Jan 18, 2013, 17:00 IST
രാജപുരം: കാമുകനോടൊപ്പം ഒളിച്ചോടിയ നേഴ്‌സ് വിവാഹിതയായി തിരിച്ചെത്തി. പനത്തടി കോളിച്ചാലിലെ വടക്കേക്കര ഹൗസില്‍ വി .കെ. കൃഷ്ണന്റെ മകള്‍ ടി.വി. ഷീജ (23) യാണ് കാമുകനായ പ്രാന്തര്‍കാവിലെ ജോമിഷിനൊപ്പം ഒളിച്ചോടിയത്. ജനുവരി എട്ടിന് പുലര്‍ച്ചെയാണ് യുവതിയെ കാണാതായത്. പിതാവ് കൃഷ്ണന്റെ പരാതി പ്രകാരം രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് യുവതി ജോമിഷിനൊപ്പം നാടുവിട്ടതായി വ്യക്തമായത്.
യുവതി ബാംഗ്ലൂരിലെ സ്വകാര്യാശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്ത് വരികയാണ്. മൂന്ന് വര്‍ഷത്തോളമായി ജോമിഷ് ഷീജയുമായി പ്രണയത്തിലായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയില്‍ ജോലിചെയ്ത് വരുന്നതിനിടയില്‍ ഒരുമാസം മുമ്പ് അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഷീജയ്ക്ക് ഫോണ്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ ഷീജയോട് ജോമിഷുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് പിതാവും പിതൃ സഹോദരനും ആവശ്യപ്പെട്ടു.
ഇതോടെയാണ് ജോമിഷിനൊപ്പം ഒളിച്ചോടാന്‍ ഷീജ തീരുമാനിച്ചത്. മാതാപിതാക്കള്‍ ഉറങ്ങിയ സമയത്ത് ഷീജ കോളിച്ചാലിലെ വീട്ടില്‍ നിന്നും ഇറങ്ങി നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ജോമിഷിന്റെ ബന്ധുവിന്റെ ഓട്ടോയില്‍ തളിപ്പറമ്പിലേക്ക് പോകുകയായിരുന്നു. അവിടെ നിന്നും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ ഷീജ ജോമിഷിനൊപ്പം വണ്ടി കയറി എറണാകുളം ഇടപ്പള്ളിയിലെ ജോമിഷിന്റെ സുഹൃത്തിന്റെ വീട്ടിലെത്തുകയും അവിടെ തങ്ങുകയും ചെയ്തു. ജനുവരി 11 ന് ചങ്ങരംകുളം ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായ ശേഷം വ്യാഴാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഷീജ ജോമിഷിനോടൊപ്പം പോയി.

Keywords: Nurse, Escape, Love, Marriage, Rajapuram, Kasaragod, Kerala, Malayalam news