'യുവാക്കള്‍ വോട്ടവകാശത്തിനുനേരെ മുഖം തിരിക്കരുത്'
Jan 25, 2013, 19:29 IST
കാസര്‍കോട്: വോട്ടവകാശത്തിനു നേരെ യുവജനങ്ങള്‍ മുഖം തിരിക്കരുത്. ഇന്ത്യയുടെ പൗരനെന്ന നിലയില്‍ ലഭിക്കുന്ന വോട്ടവകാശം യുവാക്കള്‍ വിനിയോഗിക്കണമെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ടി.എന്‍.പ്രകാശ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദേശീയ വോട്ടര്‍ദിനാചരത്തിന്റെ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാര്‍ നിഷ്പക്ഷമായി ഭരണകൂടത്തെ വിലയിരുത്താന്‍ കഴിവുള്ളവരാണ്. 18 വയസിന് വോട്ടവകാശം ലഭിക്കുന്ന ചെറുപ്പക്കാര്‍ വോട്ടവകാശത്തെ വിനിയോഗിക്കാതെ വഴിമാറി നടക്കുന്നത് പുനര്‍ചിന്തനം ചെയ്യണം. അവകാശപ്പെട്ട ഒരു വോട്ട് ധാര്‍മിക കാഴ്ചപ്പാടിലൂടെ മാത്രം വിനിയോഗിക്കണം. കാസര്‍കോട് നിയോജക മണ്ഡലത്തിലെ 75,76,77 ബൂത്തുകളിലെ 18 വയസ് പൂര്‍ത്തിയാക്കിയ വോട്ടര്‍മാര്‍ക്ക് അദ്ദേഹം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ജില്ലാതല ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സ്റ്റുഡന്റ്‌സ് അംബാസിഡര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. വിലപ്പെട്ട വോട്ടവകാശം വിനിയോഗിക്കുമെന്ന പ്രതിജ്ഞയും പ്രകാശന്‍ സദസിന് ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ ടി.രാമചന്ദ്രന്‍, വി.പി.മുരളീധരന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്‌മോഹനന്‍, ഹുസൂര്‍ ശിരസ്തദാര്‍ എന്‍.പി.ബാലകൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട് ജയലക്ഷ്മി കാസര്‍കോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
എ.ഡി.എം എച്ച്.ദിനേശന്‍ സ്വാഗതവും തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവീദാസ് നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരും കാസര്‍കോട് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും കോളേജില്‍ നിന്നും കളക്ടറേറ്റിലേക്ക് റാലി സംഘടിപ്പിച്ചു.

Keywords: Vote, Kasaragod, Youth, T.N.Prakash, Collectorate, Conference hall, Kerala, Malayalam news