 |
| Naveen |
 |
| Shivappa Shetty |
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ കൊടി തോരണങ്ങള്‍ നശിപിച്ചതിന്റെ പേരിലുണ്ടായ സംഘട്ടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ കല്ലങ്കൈ ബെള്ളൂരിലെ മഞ്ചപ്പ ഷെട്ടിയുടെ ഭാര്യ രേവതി (50), മകന്‍ നവീന്‍ (27), ബന്ധു ശിവപ്പ ഷെട്ടി (56) എന്നിവരെയും കല്ലങ്കൈയിലെ വെല്‍ഡിംഗ് തൊഴിലാളി അബ്ദുര്‍ റഹ്മാന്റെ മകന്‍ എ. അന്‍വര്‍ (20), ചൗക്കി അര്‍ജാലിലെ എം. മുഹമ്മദ് കുഞ്ഞി (24) എന്നിവരെയും പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയി പ്രവേശിപ്പിച്ചു.
 |
| Revathi |
 |
| Muhammed Kunhi |
വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് കൊടി തോരണങ്ങള്‍ നശിപ്പിച്ചുവെന്ന് പറഞ്ഞ് തങ്ങളെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന രേവതിയും മകനും ബന്ധുവും പറഞ്ഞു. പുലര്‍ചെ 6.30 മണിയോടെ പള്ളിയില്‍ പോയി ബൈക്കില്‍ മടങ്ങുമ്പോള്‍ നാലംഗ സംഘം അടിച്ചു പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് അന്‍വറും മുഹമ്മദും പറയുന്നു.
 |
| Anvar |
Keywords:
Mogral Puthur, Clash, Hospital, Injured, General-Hospital, Kasaragod, Kerala, Kerala Vartha, Kerala News.