city-gold-ad-for-blogger

ഓട്ടോയില്‍ വെച്ചു മറന്ന 15 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കി ഡ്രൈവര്‍ മാതൃക കാട്ടി

ഓട്ടോയില്‍ വെച്ചു മറന്ന 15 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കി ഡ്രൈവര്‍ മാതൃക കാട്ടി
കാസര്‍കോട്: ഓട്ടോയില്‍ വെച്ചു മറന്ന 15 പവന്‍ സ്വര്‍ണമടങ്ങുന്ന ബാഗ് തിരിച്ചു നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃക കാട്ടി. നെല്ലിക്കട്ടയിലെ കെ.എല്‍ 14 ഡി 5891 നമ്പര്‍ ഓട്ടോ ഡ്രൈവര്‍ ശിവരാമനാണ് മാതൃക കാട്ടിയത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് ശിവരാമന്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 മണിയേടെ ബദിയഡുക്കയില്‍ നിന്നും കാസര്‍കോട്ടെത്തിയ ഹുസൈന്റെ ഭാര്യ സഫിയയുടെ 15 പവന്‍ സ്വര്‍ണമാണ് ഓട്ടോയില്‍ വെച്ച് നഷ്ടപ്പെട്ടത്. രണ്ടു കുട്ടികളും മാതാവും സഹോദരന്റെ ഭാര്യയുമൊത്താണ് ഇവര്‍ കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ എത്തിയത്.

പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത സ്വകാര്യ ആശുപത്രിയില്‍ കുടട്ടിയെ ഡോക്ടറെ കാണിച്ച ശേഷം ഉറൂസ് നടക്കുന്ന മാലിക്ദീനാറില്‍ സിയാറത്തിന് ഓട്ടോയില്‍ പോയതായിരുന്നു ഇവര്‍. സിയാറത്ത് നടക്കുന്നതിനിടയിലാണ് സ്വര്‍ണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ തന്നെ ഉറൂസ് കമ്മിറ്റി ഭാരവാഹികളെ കണ്ട് ഇവര്‍ കാര്യം പറഞ്ഞു. മാലിക്ദീനാറില്‍ വെച്ച് ബാഗ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതെങ്ങനെയെങ്കിലും കണ്ടെത്തുമെന്ന് പറഞ്ഞ് സമാധാനിപിച്ച ശേഷം ഭാരവാഹികള്‍ തന്നെ ഇവരെ പരാതി നല്‍കാന്‍ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്കയക്കുകയായിരുന്നു. സ്‌റ്റേഷനില്‍ പരാതി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ പോലീസിനെ സ്വര്‍ണം ഏല്‍പിക്കാന്‍ എത്തിയത്.

പിന്നീട് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍ തന്നെ സ്വര്‍ണമടങ്ങിയ ബാഗ് സഫിയയെ ഏല്‍പിച്ചു. സഫിയയും കൂടെയുള്ളവരെയും മാലിക്ദീനാറില്‍ വിട്ട ശേഷം മൂന്നോളം യാത്രക്കാരെ പല സ്ഥലങ്ങളില്‍ ഇറക്കിയ ശേഷമാണ് സീറ്റിന്റെ മൂലയില്‍ ബാഗ് കിടക്കുന്നത് കണ്ടതെന്ന് ഡ്രൈവര്‍ ശിവരാമന്‍ പോലീസിനോടു പറഞ്ഞു. ഇത്തരം സത്യസന്ധരായ ഡ്രൈവര്‍മാര്‍ എല്ലാ ഡ്രൈവര്‍മാക്കും മാതൃകയാണെന്ന് പോലീസും സ്വര്‍ണം നഷ്ടപ്പെട്ട സഫിയയും മറ്റും പറഞ്ഞു. മോഷ്ടാക്കളെ പേടിച്ചാണ് വീട്ടില്‍ സ്വര്‍ണം വെയ്ക്കാതെ കൈയ്യില്‍ കരുതിയതെന്ന് സഫിയ പോലീസിനോട് പറഞ്ഞിരുന്നു.

Keywords:  Auto-Rickshaw, Auto Driver, Kasaragod, Gold, Nellikatta, Hospital, Child, Malik Deenar, Uroos, Police-Station, Case, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia