കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ അടയ്ക്ക കര്‍ഷക സമ്മേളനം 27 ന്
Jan 24, 2013, 19:20 IST
കാസര്‍കോട്: കേരളത്തിലെയും കാസര്‍കോട്ടെയും അടയ്ക്ക് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ ജനുവരി 27 ന് മഞ്ചേശ്വരം വാമഞ്ചൂര്‍ ഗുരു നരസിംഹ കല്യാണ മണ്ഡപത്തില്‍ അടയ്ക്ക കര്‍ഷക സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അടയ്ക്കാ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, വിലയിടിവിനെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 കോടി രൂപ വിതരണം ചെയ്യുക, അടയ്ക്ക കൃഷി പ്രോത്സാഹിപ്പിക്കപ്പെടേണ്ട കൃഷി അല്ലെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം പിന്‍വലിക്കുക, അടയ്ക്ക കൃഷി വികസനത്തിന് റബ്ബര്‍ ബോര്‍ഡ് മാതൃകയില്‍ അടയ്ക്ക വികസന ബോര്‍ഡിനു രൂപം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
27 ന് രാവിലെ 10 മണിക്ക് അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. രവിഭട്ട് ക്ലാസ് എടുക്കും. ഹോസ്ദുര്‍ഗ് എം.എല്‍.എ, ഇ. ചന്ദ്രശേഖരന് മുഖ്യാതിഥിയായിരിക്കും. കിസാന്‍സഭ ജില്ലാ പ്രസിഡന്റ് ബങ്കളം കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.നായര്‍, ജില്ലാ സെക്രട്ടറി ഇ കെ നായര്‍, ആനന്ദഷെട്ടി, സഞ്ജീവ ഷെട്ടി എന്നിവര്‍ പങ്കെടുത്തു.
Keywords: Kisansabha,Farmer, Conference, Kasaragod, Manjeshwaram, Office- Bearers, Press meet, Suicide, Distribution, Inaguration, Kerala.






