പഞ്ചാബിലേക്ക് ഒളിച്ചോടിയ നീലേശ്വരം യുവതി ബാംഗ്ലൂരില്‍ പിടിയില്‍
Dec 6, 2012, 18:53 IST
നീലേശ്വരം: ആഴ്ചകള്‍ക്ക് മുമ്പ് കാമുകനായ സിക്ക് യുവാവിനോടൊപ്പം പഞ്ചാബിലേക്ക് ഒളിച്ചോടിയ നീലേശ്വരം കോട്ടപ്പുറം സ്വദേശിനിയായ യുവതി ബാംഗ്ലൂരില്‍ പോലീസ് പിടിയിലായി. കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ സമീറ(21)യെയാണ് നീലേശ്വരം എസ്‌ഐ കെ പ്രേംസദന്‍, സീനിയര്‍ പോലീസ് ഓഫീസര്‍ സുമേഷ് എന്നിവര്‍ വനിതാ പോലീസിന്റെ സഹായത്തോടെ ബാംഗ്ലൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പോലീസ് എത്തുമ്പോഴേക്കും സമീറയുടെ കാമുകനും പഞ്ചാബ് ഗുരുദ്വാര സ്വദേശിയുമായ സത്‌നാംസിങ് കടന്നു കളഞ്ഞു.
സമീറയെ നാട്ടിലേക്ക് കൊണ്ടുവന്ന പോലീസ് വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കി. 2012 നവംബര്‍ 11 നാണ് സിക്ക് യുവാവിനോടൊപ്പം സമീറ ഒളിച്ചോടിയത്. മറ്റൊരു യുവാവുമായുള്ള ബന്ധത്തിലുണ്ടായ രണ്ടര വയസുള്ള ആണ്‍കുഞ്ഞിനെയും കൊണ്ടാണ് സമീറ സത്‌നാംസിങ്ങിനോടൊപ്പം നാടുവിട്ടത്. ഒരു മാസം മുമ്പ് സമീറ ഗുജറാത്തിലെ ബന്ധുവീട്ടില്‍ പോയിരുന്നു. മടക്കയാത്രയില്‍ ട്രെയിനില്‍ വെച്ചാണ് സത്‌നാംസിങ്ങിനെ സമീറ പരിചയപ്പെട്ടത്.
നീലേശ്വരത്ത് തീവണ്ടിയിറങ്ങിയ സമീറ സത്‌നാംസിങ്ങിനോട് മൊബൈല്‍ നമ്പര്‍ വാങ്ങുകയും തന്റെ നമ്പര്‍ കൈമാറുകയും ചെയ്തിരുന്നു. പിന്നീട് സത്‌നാംസിങ് മൊബൈലില്‍ ബന്ധപ്പെട്ട് തന്റെ പ്രണയം സമീറയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പ്രണയം കൂടുതല്‍ ശക്തിപ്പെടുകയും സത്‌നാംസിങ്ങിന്റെ ഫോണിലൂടെയുള്ള നിര്‍ദ്ദേശ പ്രകാരം സമീറ നീലേശ്വരത്ത് നിന്ന് തീവണ്ടി കയറി മംഗലാപുരത്തെത്തുകയും ചെയ്തു.
അവിടെ കാത്ത് നിന്ന സത്‌നാംസിങ്ങിനോടൊപ്പം സമീറ തീവണ്ടിയില്‍ ബാംഗ്ലൂര്‍ വഴി പഞ്ചാബിലെത്തുകയും ഗുരുദ്വാരയിലുള്ള സത്‌നാംസിങ്ങിന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തു. ഇതിന് ശേഷം ഇരുവരും വിവാഹിതരാകാന്‍ തുനിഞ്ഞെങ്കിലും സിക്ക് വിഭാഗത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് കാരണം നടന്നില്ല.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നീലേശ്വരം പോലീസ് അന്വേഷണം നടത്തുന്നതിനിടെ സമീറ സിക്ക് യുവാവിനോടൊപ്പം തിരിച്ച് ബാംഗ്ലൂരിലെത്തി. നീലേശ്വരം പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കമിതാക്കളെ തടഞ്ഞ് വെക്കുകയായിരുന്നു. എസ് ഐയും പോലീസുകാരനും ബാംഗ്ലൂരിലെത്തി വനിതാ പോലീസിന്റെ സഹായത്തോടെ സമീറയെ കസ്റ്റഡിയിലെടുത്തുവെങ്കിലും സത്‌നാംസിങ്ങ് മുങ്ങുകയാണുണ്ടായത്.
സമീറയുടെ തിരോധാനം സംബന്ധിച്ച് പിതാവിന്റെ പരാതി പ്രകാരമാണ് നീലേശ്വരം പോലീസ് കേസെടുത്തത്. മേല്‍പ്പറമ്പ് സ്വദേശിയായ ഗള്‍ഫുകാരനോടൊപ്പമാണ് സമീറ നാടുവിട്ടതെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതേ തുടര്‍ന്ന് സമീറയുടെ ആദ്യകാമുകനായ മേല്‍പ്പറമ്പ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും തനിക്കൊപ്പം സമീറ വന്നിട്ടില്ലെന്ന് യുവാവ് തീര്‍ത്ത് പറയുകയായിരുന്നു.
പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് സമീറ ആദ്യം പഞ്ചാബിലും തുടര്‍ന്ന് ബാംഗ്ലൂരിലും ഉള്ളതായി വ്യക്തമായത്. മേല്‍പ്പറമ്പ് യുവാവുമായുള്ള ബന്ധത്തിലാണ് സമീറക്ക് രണ്ടര വയസുള്ള കുട്ടിയുള്ളത്.

Keywords: Nileshwaram, Women, Love, Escape, Panjab, Bangalore, Police, Arrest, Kasaragod, Kerala, Malayalam news, Kerala Vartha.