city-gold-ad-for-blogger

കളഞ്ഞുകിട്ടിയ 1,56,000 രൂപ ഉടമയ്ക്ക് നല്‍കി വൃദ്ധ സത്യസന്ധത തെളിയിച്ചു

കളഞ്ഞുകിട്ടിയ 1,56,000 രൂപ ഉടമയ്ക്ക് നല്‍കി വൃദ്ധ സത്യസന്ധത തെളിയിച്ചു
കാഞ്ഞങ്ങാട്: വീണ് കിട്ടിയ ഒരു ലക്ഷത്തിഅമ്പത്താറായിരം രൂപ ഉടമയ്ക്ക് തിരിച്ചുനല്‍കി വൃദ്ധ സത്യസന്ധത തെളിയിച്ചു. കാഞ്ഞങ്ങാട് തെരുവത്ത് ലക്ഷ്മി നഗറിലെ കുഞ്ഞമ്പുവിന്റെ ഭാര്യ പാട്ടിയാണ് (65) കാലിച്ചാനടുക്കം കലയന്തടുക്കത്തെ മുഹമ്മദ് മൗലവിക്ക് കളഞ്ഞു കിട്ടിയ പണം തിരിച്ചുനല്‍കിയത്.

ആറങ്ങാടി റേഷന്‍ കടയ്ക്ക് സമീപത്തുനിന്നാണ് ഒരു ലക്ഷത്തി അമ്പത്താറായിരം രൂപ അടങ്ങിയ കടലാസ് പൊതി പാട്ടിക്ക് ലഭിച്ചത്. ഉടന്‍തന്നെ ഈ പണം പാട്ടി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ഉടമസ്ഥന് തിരിച്ചുനല്‍കുകയുമായിരുന്നു. പാട്ടിയുടെ സത്യസന്ധതയെ പോലീസുകാരും മുഹമ്മദ് മൗലവിയും അഭിനന്ദിച്ചു. തെരുവത്തെ ബന്ധുവീട്ടില്‍ ഓട്ടോറിക്ഷയില്‍ പോകുമ്പോഴാണ് മുഹമ്മദ് മൗലവിയുടെ പണം നഷ്ടമായത്.

Keywords : Kanhangad, Cash, Auto-rickshaw, Hosdurg, Police-station, Patti, Mohammed Maulavi, Arangady, Theruvath, Lakshmi Nagar, Kerala, Malayalam News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia