ഭര്‍തൃപീഡനം; യുവതി കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Nov 24, 2012, 13:31 IST
കാസര്‍കോട്: ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു. വിദ്യാനഗര്‍ നെല്‍ക്കളയിലെ സെന്‍ട്രിംഗ് തൊഴിലാളി രാജേഷിന്റെ ഭാര്യ രാജേശ്വരി(23) ആണ് വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രാജേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി രാജേശ്വരി ആരോപിക്കുന്നു. ഇതു സംബന്ധിച്ച് കുടുംബകോടതിയില്‍ കേസ് നിലവിലുണ്ട്. ഇതേ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കും രാജേശ്വരിയെ പീഡിപ്പിക്കുന്നതും പതിവാണ്. വെളളിയാഴ്ച രാത്രി രാജേഷ് പതിവുപോലെ മര്‍ദിച്ചപ്പോള്‍ രാജേശ്വരി കത്തിയെടുത്ത് കൈഞരമ്പ് മുറിക്കുകയായിരുന്നു.
ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന യുവതി സുഖം പ്രാപിച്ചുവരുന്നു. ഇവര്‍ക്ക് റിജേഷ് എന്നു പേരുള്ള നാലുവയസ്സുള്ള ഒരു കുട്ടിയുമുണ്ട്.
Keywords: Torture, Husband, Women, Suicide-attempt, Hospital, Vidya Nagar, House, Love, Family, Court, Child, Kerala






