city-gold-ad-for-blogger

രാ­മ­ന്ത­ളി­യു­ടെ തീ­രാവേദ­ന­യാ­യി സൈ­ന­ബ ഉമ്മ

രാ­മ­ന്ത­ളി­യു­ടെ തീ­രാവേദ­ന­യാ­യി സൈ­ന­ബ ഉമ്മ
പ­യ്യ­ന്നൂര്‍: സ്വ­ന്ത­ക്കാരും വീടും ഒ­ന്നു­മില്ലാ­തെ ഏ­ക­യാ­യി ക­ഴി­യുന്ന സൈ­ന­ബ­യു­മ്മ രാ­മ­ന്ത­ളി­യു­ടെ തീ­രാ­വേ­ദ­ന­യാണ്. ക­യ­റി­ക്കി­ട­ക്കാ­നി­ട­മില്ലാ­ത്ത­തി­നാല്‍ സ്­കൂള്‍ വ­രാ­ന്ത­യിലും മ­റ്റു­മാ­ണ് ഇ­വര്‍ അ­ന്തി­യു­റ­ങ്ങു­ന്നത്. പ­കല്‍ സ­മ­യ­ങ്ങ­ളില്‍ മ­ര­ച്ചു­വ­ട്ടില്‍ വ­ച്ച് ആ­ഹാ­ര­മു­ണ്ടാ­ക്കി ക­ഴി­ക്കും.

നാ­ലു പ­തി­റ്റാ­ണ്ടു മു­മ്പ് ജോ­ലി­ തേ­ടി­യാ­ണ് ഇ­വര്‍ രാ­മ­ന്ത­ളി­യില്‍ എ­ത്തി­യത്. രാ­മ­ന്ത­ളി­യി­ലെ ഒ­രു­വീ­ട്ടില്‍ ജോ­ലി­ചെ­യ്യു­കയും സ്വ­ന്തം വീ­ട്ടു­കാ­രെ­പ്പോ­ലെ ക­ഴി­യു­കയും ചെ­യ്തു. എ­ന്നാല്‍ പ്രാ­യ­മാ­യ­തോ­ടെ ജോ­ലി­ചെ­യ്യാന്‍ വ­യ്യാ­ത്ത ഇ­വര്‍ ഒ­രു വര്‍­ഷ­മായി ജു­മുഅ­ത്ത് പ­ള്ളി­ക്ക് സ­മീ­പ­മു­ള്ള ആളൊഴിഞ്ഞ  പ­ഴ­യ വീ­ട്ടി­ലാ­യി­രു­ന്നു താ­മ­സി­ച്ചി­രു­ന്നത്. എ­ന്നാല്‍ വീ­ട് പൊ­ളി­ച്ചു­മാ­റ്റു­ന്ന­തിനാല്‍ ഇ­പ്പോള്‍ സ്­കൂള്‍ വ­രാ­ന്ത­യി­ലാ­ണ് രാ­ത്രി­കാ­ല­ങ്ങ­ളില്‍ കി­ട­ന്നു­റ­ങ്ങു­ന്ന­ത്.


കൂ­ട­പ്പി­റപ്പാ­യി ഒ­രു സ­ഹോ­ദ­ര­നു­ണ്ടാ­യി­രു­ന്നു. ഇ­പ്പോള്‍ അ­ടു­ത്ത ബ­ന്ധു­ക്കള്‍ ആരും ത­ന്നെ ഇ­വര്‍­ക്കില്ല. അതു­കൊ­ണ്ടുത­ന്നെ നാ­ട്ടു­കാ­രു­ടെ സ­ഹാ­യ­ത്തോ­ടെ­യാ­ണ് ഇ­വര്‍ ജീ­വി­തം മു­ന്നോട്ടു­കൊണ്ടു­പോ­കു­ന്ന­ത്. രാ­മന്ത­ളി വി­ട്ട് എ­ങ്ങോട്ടും പോ­കാന്‍ ഇ­വര്‍ ആ­ഗ്ര­ഹി­ക്കു­ന്നില്ല. കാര­ണം രാ­മ­ന്ത­ളി­യി­ലെ ജ­ന­ങ്ങള്‍ ഇവ­രെ അ­ത്ര മാത്രം സ്‌­നേ­ഹി­ക്കു­ന്നു­ണ്ട്.

സര്‍­കാര്‍ ആശ്ര­യ പ­ദ്ധ­തി­കളും മറ്റും കൊട്ടി­ഘോ­ഷി­ക്കു­മ്പോള്‍ ആ­ശ്ര­യ­മില്ലാത്ത സൈ­ന­ബ­യു­മ്മ നാ­ടി­നു മു­ന്നില്‍ ചോ­ദ്യ­ചിഹ്ന­മാ­യി മാ­റു­ക­യാണ്.

കടപ്പാട്: മാധ്യമം

Keywords: Payyannur, House, School, Visits, Food, Work, Brothers, Helping hands, Love, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia