മായിപ്പാടിയില്‍ വീട് കുത്തിത്തുറന്ന് അഞ്ച് പവന് സ്വര്‍ണ്ണാഭരണം കവര്‍ന്നു
Nov 5, 2012, 15:46 IST
കാസര്‍കോട്: മായിപ്പാടിയില്‍ വീട് കുത്തിത്തുറന്ന് അഞ്ച് പവന് സ്വര്‍ണ്ണാഭരണം കവര്‍ന്നു. മായിപ്പാടിയിലെ തൈവളപ്പ് സൈനബയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടുപൂട്ടി സൈനബയും കുടുംബവും ബന്ധു വീട്ടിലേക്ക് പോയതായിരുന്നു. വീടിന്റെ അടുക്കള വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.
രാവിലെ അടുക്കള വാതില്‍ തുറന്ന നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച അഞ്ചുപവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. മോഷ്ടാക്കളുടെതെന്ന് സംശയ്ക്കുന്ന വിരലടയാളം ലഭിച്ചതായി പോലീസ് പറഞ്ഞു.
Keywords: Kerala, Kasaragod, Mayippady, House, Robbery, Gold, Police, Cash, House.







